പ്രമേഹമരുന്നു വിപണിയില്‍ മല്‍സരം കൊഴുക്കുന്നു

പ്രമേഹമരുന്നു വിപണിയില്‍ മല്‍സരം കൊഴുക്കുന്നു

രാജ്യത്ത് സമീപകാലത്ത് ഏറ്റവും വലിയ താരിഫ് യുദ്ധം നടന്നത് ടെലികോം മേഖലയിലാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയിലെ വര്‍ദ്ധിച്ചു വരുന്ന പ്രമേഹ മരുന്ന് വിപണിയാണ് അടുത്ത വിപണിയുദ്ധത്തിനു സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് മിതമായ ചെലവില്‍ ചികില്‍സ നല്‍കാനാകുന്ന റെമിഗ്ലിഫ്‌ളോസിന്‍ എന്ന ഗുളികയാണ് താരിഫ് യുദ്ധം ശക്തമാക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലെന്‍മാര്‍ക്ക് കമ്പനി വികസിപ്പിച്ച ഇതിന് പ്രതിദിനം 25 രൂപയോ ഒരു മാസത്തേക്ക് 750 രൂപയോ ആണ് വിലമതിക്കുക. ജര്‍മ്മന്‍ കമ്പനിയായ ബോഹ്രിംഗര്‍ ഇന്‍ഗെഹൈമിന്റെ ജാര്‍ഡിയന്‍സ്, ജാന്‍സന്റെ ഇന്‍വോകാന, അസ്ത്ര സെനീക്കയുടെ ഫോര്‍ക്‌സിഗ, അസ്ത്രജെയ്‌ന, ജാര്‍ഡ്യന്‍സ് എന്നിവയ്ക്ക് പ്രതിമാസം 1,500 രൂപ ചെലവു വരുന്ന സ്ഥാനത്താണിത്. ഏകദേശം 15,000 കോടി രൂപയുടെ വിപണിയാണ് ഇവിടെയുള്ളത്. ആഗോളതലത്തില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള പ്രമേഹ മരുന്നാണ് റെമിഗ്ലിഫ്‌ളോസിന്‍. ഇതിന്റെ ഇന്ത്യയിലെ വില്‍പ്പന അംഗീകരിക്കപ്പെടുന്നതോടെ രാജ്യത്ത് വലിയൊരു വിഭാഗത്തിന് ഉപകാരപ്പെടും. ഒമ്പതു ബില്യണ്‍ ഡോളറിന്റെ ആഗോളവിപണി മൂല്യമാണ് എസ്ജിഎല്‍ടി-2 നുള്ളത്. ഇന്ത്യയില്‍ അവര്‍ മൂന്നു വര്‍ഷം കൊണ്ട് പത്തിരട്ടി വളര്‍ച്ച കൈവരിച്ചു, എസ്ജിഎല്‍ടി- 2 മരുന്നുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും ഉചിതമാണെന്ന് അവകാശപ്പെടുന്നു. ടൈപ്പ് 2 പ്രമേഹ ചികില്‍സക്കായി ഡിപിപി 4 എന്ന മറ്റൊരു പുതിയ തരം മരുന്നുകള്‍ ടെനെലിഗ്ലിപ്റ്റിനൊപ്പം ഗ്ലേന്‍മാര്‍ക്കും സമാനമായ വില യുദ്ധത്തിന് തുടക്കമിട്ടു. പ്രമേഹ രോഗബാധിതരായ 72 മില്യണ്‍ മുതിര്‍ന്ന ആളുകളെയാണ് കമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത്. വിലകുറച്ചാല്‍ മാത്രമേ വിപണി പിടിക്കാന്‍ സാധിക്കൂ. പ്രമേഹരോഗത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ വില14 മുതല്‍ 17 ശതമാനം വരെ വര്‍ദ്ധിച്ചിരിക്കുകയാണ്. എസ്ജിഎല്‍ടി 2 ഇനം മരുന്നുകളുടെ കാര്യത്തില്‍, ജാര്‍ഡ്യന്‍സ് ആണ് മേധാവിത്വം പുലര്‍ത്തുന്നത്. മാര്‍ച്ചില്‍ 28% വില്‍പ്പന വളര്‍ച്ചയാണ് അവര്‍ ലക്ഷ്യമിടുന്നത്. ഗ്ലെന്‍മാര്‍ക്കിന്റെ ലോഞ്ച് ഈ സെഗ്മെന്റില്‍ സ്വാധീനം ചെലുത്തും. നിലവിലെ മരുന്നു ചികില്‍സാരീതികള്‍ മാറ്റിമറിക്കാനാണ് ഗ്ലെന്‍മാര്‍ക്കിന്റെ പദ്ധതി. മെറ്റഫോര്‍മിന്‍, സള്‍ഫോനില്യൂറിയസ് പോലുള്ള സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകളുടെ വിപണി കൈക്കലാക്കാനാണ് ശ്രമം. എന്നാല്‍, ടെലികോം മേഖലലയിലെ മല്‍സരം വ്യവസായത്തെ ഹനിച്ചതു പോലെ മരുന്നുവിപണിയിലും ഇത്തരം മല്‍സരം പ്രശ്‌നം സൃഷ്ടിക്കുമോ എന്നാണ് ചില വ്യവസായ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.

Comments

comments

Categories: Health
Tags: Drugs