സുസുകി ജിക്‌സര്‍ 250 ഈ മാസം ഇരുപതിന് എത്തും

സുസുകി ജിക്‌സര്‍ 250 ഈ മാസം ഇരുപതിന് എത്തും

ഇന്ത്യയില്‍ 250 സിസി സുസുകി മോട്ടോര്‍സൈക്കിള്‍ വീണ്ടും വരുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് നാളേറെയായി

ന്യൂഡെല്‍ഹി : സുസുകി ജിക്‌സര്‍ 250 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ടീസര്‍ ചിത്രം ജിക്‌സര്‍ 250 മോഡലാണെന്ന് പ്രതീക്ഷിക്കുകയാണ്. ചിത്രത്തിന്റെ കൂടെ നല്‍കിയിരിക്കുന്ന തിയ്യതി ബൈക്ക് വിപണിയില്‍ പുറത്തിറക്കുന്ന ദിവസമായിരിക്കുമെന്നും കരുതുന്നു. ഇന്ത്യയില്‍ 250 സിസി സുസുകി മോട്ടോര്‍സൈക്കിള്‍ വീണ്ടും വരുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് നാളേറെയായി.

250 സിസി ബൈക്കിന് ജിക്‌സര്‍ എന്ന പേരുതന്നെ നല്‍കുമോയെന്ന് കാത്തിരുന്ന് കാണാം. എന്നാല്‍ ഇന്ത്യയില്‍ ജിക്‌സര്‍ എന്ന ബ്രാന്‍ഡ് നാമത്തിന് വളരെ സ്വാധീനമുണ്ടെന്ന് ജാപ്പനീസ് കമ്പനിക്ക് അറിയാം. സ്ട്രീറ്റ്‌ഫൈറ്റര്‍ എന്ന നിലയിലായിരിക്കും ജിക്‌സര്‍ 250 ആദ്യം വിപണിയിലെത്തുന്നത്. പിന്നീട് ഫെയേര്‍ഡ് വേരിയന്റ് പുറത്തിറക്കിയേക്കും. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന സുസുകി ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ്, ജിക്‌സര്‍ എസ്പി, ജിക്‌സര്‍ എസ്എഫ് എസ്പി മോഡലുകള്‍ 154.9 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ വില്‍ക്കുന്ന സുസുകി ജിഎസ്എക്‌സ്-എസ്750, ജിഎസ്എക്‌സ്-എസ്1000 എന്നീ പ്രീമിയം മോഡലുകളില്‍ കണ്ടതുപോലെ ജിക്‌സര്‍ 250 ബൈക്കില്‍ മസ്‌കുലര്‍ സ്‌റ്റൈലിംഗ് തീര്‍ച്ചയായും പ്രതീക്ഷിക്കാം. ചൈനീസ് ബ്രാന്‍ഡായ ഹാവൊജേയുടെ ഡിആര്‍300 എന്ന മോട്ടോര്‍സൈക്കിളുമായി സുസുകി ജിക്‌സര്‍ 250 ബൈക്കിന് സാമ്യം കണ്ടേക്കും.

പുതിയ 250 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും സുസുകി ജിക്‌സര്‍ 250 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. മിക്കവാറും 4 വാല്‍വ് ഹെഡ് ലഭിക്കുന്ന ഈ മോട്ടോറില്‍ ലിക്വിഡ് കൂളിംഗിന് പകരം ഓയില്‍ കൂളര്‍ നല്‍കും. 22-25 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. എതിരാളിയായ യമഹ എഫ്ഇസഡ്-25 ബൈക്കില്‍ നല്‍കിയതുപോലെ 5 സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കുമോയെന്ന് കണ്ടറിയാം. 1.33 ലക്ഷം രൂപയായിരിക്കും ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: Suzuki Gixer