മാനസികരോഗ നിര്‍ണയത്തില്‍ എഐ പ്രയോഗം വിപരീതഫലം ഉണ്ടാക്കുന്നു

മാനസികരോഗ നിര്‍ണയത്തില്‍ എഐ പ്രയോഗം വിപരീതഫലം ഉണ്ടാക്കുന്നു

വിഷാദരോഗം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസികരോഗങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍മ്മിതബുദ്ധി (എഐ) ഇന്ന് വലിയ പങ്കു വഹിക്കുന്നു. വ്യക്തിയുടെ ശബ്ദസൂചനകളില്‍ നിന്നു പോലും മാനസികാസ്വാസ്ഥ്യങ്ങള്‍ കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യയിലൂടെ സാധ്യമാണ്. എന്നാല്‍ ധൃതി പിടിച്ച് അത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമെന്ന് ഡോക്റ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എഐ അടിസ്ഥാനത്തിലുള്ള ശബ്ദവിശകലനം നടത്താന്‍ വിദഗ്ധര്‍ക്ക് ഇപ്പോള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനില്‍ സംസാരിച്ചല്‍ മതിയെന്ന നിലയിലെത്തിയിരിക്കുന്നു സാങ്കേതികവളര്‍ച്ച. ഇത് ഇന്ത്യ പോലെ മാനസികരോഗത്തെക്കുറിച്ച് അബദ്ധധാരണകള്‍ നിറഞ്ഞ സമൂഹത്തില്‍ വലിയ അളവില്‍ ഗുണം ചെയ്യും.

ഇത്തരം സാങ്കേതികവിദ്യകള്‍ രോഗനിര്‍ണയത്തിനോ ചികില്‍സയ്‌ക്കോ മനോരോഗവിദഗ്ധരെ സന്ദര്‍ശിക്കാന്‍ മടിക്കുന്ന ആള്‍ക്കാര്‍ക്ക് സഹായകമാകുമെന്ന് ഭോപ്പാലിലെ മനോരോഗ ചികില്‍സകന്‍ ഡോ. രാജേന്ദ്ര സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോഗ്നിനറ്റോ കോര്‍പ്പറേഷന്‍ എന്ന കമ്പനി വികസിപ്പിച്ചെടുത്ത മൊബീല്‍ ആപ്ലിക്കേഷനാണ് കംപാനിയന്‍മാക്‌സ്. മാനസികരോഗമുണ്ടോ എന്നു മനസിലാക്കാന്‍ പെരുമാറ്റ വിശകലനത്തിലൂടെ സാധ്യമാക്കുന്ന ഈ എഐ അധിഷ്ഠിത ആപ്പ് യുഎസിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ അംഗീകാരം നേടിയിട്ടുണ്ട്. ശബ്ദം, ഉപകരണ സ്വരം എന്നിവയോടുള്ള പ്രതികരണം വ്യക്തിയുടെ ശബ്ദവിശകലനം വഴി തിരിച്ചറിഞ്ഞ് മാനസികനിലയും ചിത്തഭ്രമവും നിര്‍ണയിക്കാന്‍ സഹായിക്കുന്ന ആപ്പാണിത്.

ഇതേപോലെ, സോന്‍ഡെ ഹെല്‍ത്ത് എന്ന യുഎസ് അധിഷ്ഠിത ഡിജിറ്റല്‍ മെഡിസിന്‍ കമ്പനി ശബ്ദവിശകലനത്തിലൂടെ വിഷാദരോഗം, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ്, മറ്റ് മനോരോഗങ്ങള്‍ എന്നിവ നിരീക്ഷിക്കാനും പരിശോധന നടത്താനുമുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിരുന്നു. രോഗനിര്‍ണയത്തില്‍ സഹായകമാകുമെങ്കിലും ഇത്തരം സാങ്കേതികവിദ്യയുടെ ഒരു ദോഷവശം രോഗികള്‍ മനോരോഗവിദഗ്ധരെ കാണുന്നതിനു പകരം ശബ്ദവിശകലന സാങ്കേതിക വിദഗ്ധരെ കണ്ട് ചികില്‍സ തേടാനുള്ള സാധ്യതയാണെന്ന് കൊളംബിയ ഏഷ്യ ആശുപത്രിയിലെ ശ്വേത ശര്‍മ്മ പറയുന്നു.

Comments

comments

Categories: Health
Tags: AI, Mental health