പേവിഷബാധ തടയാനാകാതെ കര്‍ണാടക

പേവിഷബാധ തടയാനാകാതെ കര്‍ണാടക

കര്‍ണാടകയില്‍ പേവിഷബാധ മൂന്നു വര്‍ഷത്തിനകം എടുത്തത് 60 ജീവനുകളെന്നു റിപ്പോര്‍ട്ട്. ആന്റീബീസ് വാക്‌സിന്റെകടുത്ത ക്ഷാമമാണ് ഇതിനു കാരണം. പ്രതിവര്‍ഷം 1.5 ലക്ഷം എആര്‍വി യൂണിറ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമുണ്ട്. എന്നാല്‍, 1.2 ലക്ഷം യൂണിറ്റേ ഇവിടെ വിതരണം ചെയ്യുന്നുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ എആര്‍വി യൂണിറ്റുകള്‍ അപര്യാപ്തമാണെന്ന് അധികാരികള്‍ സമ്മതിക്കുന്നു. 2016-2018 കാലയളവില്‍ മാത്രം 789 പേവിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016 ല്‍ 22 പേര്‍ പേവിഷമേറ്റു മരിച്ചു. 2017 ല്‍ മരണസംഖ്യ 15 ഉം 2018 ല്‍ 23മായിരുന്നു. യാദ്ഗിര്‍, ബെല്ലാരി, ഹവേരി എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കു പേവിഷബാധയേറ്റത്. 2017 ല്‍ യാദ്്ഗിറില്‍ 175, ബെല്ലാരിയില്‍ 86, ഹവേരിയില്‍ 170 എന്നിങ്ങനെയാണ് പേവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടങ്ങളിലെല്ലാം ഇപ്പോഴും സ്ഥിതി വഷളാണ്. എആര്‍വി വിതരണം മെച്ചപ്പെടുത്തന്‍ മരുന്നു നിര്‍മാതാക്കള്‍ തയാറാകുന്നില്ല. രാജ്യത്ത് നാല് മരുന്നു കമ്പനികളാണ് എആര്‍വി നിര്‍മിക്കുന്നത്. 2018 നവംബറില്‍ തങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ വിതരണത്തിനായി ആരും മുന്നോട്ട് വന്നിരുന്നില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് ഡ്രഗ്‌സ് ലോജിസ്റ്റിക്‌സ് ആന്‍ഡ് വെയര്‍ഹൗസിംഗ് സൊസൈറ്റി അഡീഷണല്‍ ഡയറക്റ്റര്‍ നാഗരാജ് പറഞ്ഞു. ജനുവരിയില്‍ ഞങ്ങള്‍ മറ്റൊരു ടെന്‍ഡര്‍ ഇറക്കിയെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചില്ല. ഇത് കര്‍ണാടകയുടെ മാത്രം പ്രശ്‌നമല്ല, എല്ലാ സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മതിയായ ഫണ്ട് ഉണ്ടെന്നും ആരോഗ്യ രക്ഷാ സമിതി പദ്ധതിയുടെ കീഴിലും നാഷണല്‍ ഹെല്‍ത്ത് മിഷനും കീഴില്‍ മരുന്നു വിതരണം ചെയ്യാനുള്ള സംവിധാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Comments

comments

Categories: Health