ഗൂഗിളിന്റെ എഐ കണക്ക് പരീക്ഷയില്‍ തോറ്റു

ഗൂഗിളിന്റെ എഐ കണക്ക് പരീക്ഷയില്‍ തോറ്റു

കാലിഫോര്‍ണിയ: ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമായ ‘ഡീപ്പ് മൈന്‍ഡ് ‘ കണക്ക് പരീക്ഷയില്‍ തോറ്റു.16 വയസുള്ള ബ്രിട്ടീഷ് വിദ്യാര്‍ഥികളുടെ അറിവ് അളക്കുന്നതിനു വേണ്ടി തയാറാക്കിയ പരീക്ഷയിലാണു ഗൂഗിളിന്റെ എഐ പരാജയപ്പെട്ടത്. ഗണിത പാഠ്യപദ്ധതിയില്‍ പരിശീലനം നല്‍കിയിട്ടും 40 ചോദ്യങ്ങളില്‍ വെറും 14 ശരി ഉത്തരം മാത്രമാണ് എഐക്കു നല്‍കാനായത്. ബ്രിട്ടനിലെ സ്‌കൂളില്‍ ഇത് ‘ഇ’ ഗ്രേഡ് ലഭിക്കുന്നതിന് തുല്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ പരിഷ്‌കാരം കൊണ്ടുവരുന്നൊരു ലോകത്ത്, സമീപഭാവിയില്‍ മനുഷ്യനേക്കാള്‍ സ്മാര്‍ട്ടായി എഐ ടെക്‌നോളജി കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നു കരുതപ്പെടുന്ന സമയത്താണു ഡീപ്പ് മൈന്‍ഡ് പരീക്ഷയില്‍ പരാജയപ്പെട്ടത്.

ഡീപ് മൈന്‍ഡ് അതിന്റെ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് അല്‍ഗോരിഥത്തെ സംഖ്യകള്‍, കാല്‍ക്കുലസ്, കംപാരിസന്‍സ്, മെഷര്‍മെന്റ്‌സ്, പ്രോബബിലിറ്റി, മാനിപുലേറ്റിംഗ് പോളിനോമിയല്‍സ് എന്നിവയില്‍ പരിശീലിപ്പിച്ചു. പക്ഷേ, ചോദ്യങ്ങളിലുള്ള വാക്കുകള്‍, ചിഹ്നങ്ങള്‍, സംഖ്യകള്‍ എന്നിവയെ തര്‍ജ്ജമ ചെയ്യുന്നതില്‍ അല്‍ഗോരിഥം പരാജയപ്പെട്ടു.1+1+1+1+1+1+1 ? എത്രയാണ് എന്ന ചോദ്യത്തിനു പോലും ഡീപ്പ് മൈന്‍ഡ് തെറ്റായ ഉത്തരമാണ് നല്‍കിയത്. ചില കണക്കുകൂട്ടലുകള്‍ക്ക് ഉയര്‍ന്ന അളവിലുള്ള കൊഗ്നിറ്റീവ് സ്‌കില്‍ (cognitive skill) അഥവാ ഗ്രഹണ ശേഷി ആവശ്യമാണ്. അത് മനുഷ്യര്‍ക്കു മാത്രമാണുള്ളത്. അത് നൈസര്‍ഗികമായി ഉണ്ടാവുന്നതാണ്. എന്നാല്‍ യന്ത്രങ്ങള്‍ക്കുണ്ടാവില്ല. ഇത്തരം കഴിവുകള്‍ നേടുന്നതിനു യന്ത്രങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.

Comments

comments

Categories: Tech
Tags: Google AI