കോര്‍പ്പറേറ്റ് വായ്പക്കാരുടെ കറന്റ് എക്കൗണ്ട് മാനദണ്ഡങ്ങള്‍ കടുപ്പിക്കുന്നു

കോര്‍പ്പറേറ്റ് വായ്പക്കാരുടെ കറന്റ് എക്കൗണ്ട് മാനദണ്ഡങ്ങള്‍ കടുപ്പിക്കുന്നു

വന്‍തോതില്‍ വായ്പ സ്വന്തമാക്കിയിട്ടുള്ള കോര്‍പ്പറേറ്റുകള്‍ കറന്റ് എക്കൗണ്ട് ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കടുപ്പിക്കുന്നു. ഫണ്ടുകള്‍ വകമാറ്റുന്നതു തടയാന്‍ ലക്ഷ്യമിട്ടാണിത്. വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്ന ബാങ്കില്‍ മാത്രമേ കറന്റ് എക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കൂ. വായ്പയുടെ ഭാഗമായി കളക്ഷന്‍ എക്കൗണ്ടുള്ള മറ്റ് ബാങ്കുകള്‍ പ്രവൃത്തി ദിവസം അവസാനിക്കുമ്പോള്‍ തങ്ങള്‍ ശേഖരിച്ച തുക ലീഡ് ബാങ്കിലുള്ള കറന്റ് എക്കൗണ്ടിലേക്ക് കൈമാറണം.

ഇതു സംബന്ധിച്ച കരട് ഉത്തരവ് അഭിപ്രായം അറിയുന്നതിനായി ആര്‍ബിഐ ബാങ്കിംഗ് മേഖലയിലെ വിവിധ പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ട്. ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് 50 കോടിയോ അതിലധികമോ രൂപ വായ്പയായോ ക്രെഡിറ്റ് സംവിധാനമുപയോഗിച്ചോ സ്വന്തമാക്കിയിട്ടുള്ള കോര്‍പ്പറേറ്റുകള്‍ക്കാണ് പുതുക്കിയ മാനദണ്ഡങ്ങള്‍ ബാധകമാക്കുക.
എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുമ്പോള്‍ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കാത്ത തങ്ങളുടെ കറന്റ് എക്കൗണ്ടുകളുടെയും സേവിംഗ്‌സ് എക്കൗണ്ടുകളുടെയും എണ്ണത്തില്‍ കുറവു വരുത്തുമെന്ന ആശങ്ക ഇടത്തരം, ചെറുകിട ബാങ്കുകള്‍ക്കുണ്ട്.

Comments

comments

Categories: FK News