ബ്ലാക്ക്‌ബെറി മെസഞ്ചര്‍ മേയ് 31ന് സേവനം അവസാനിപ്പിക്കും

ബ്ലാക്ക്‌ബെറി മെസഞ്ചര്‍ മേയ് 31ന് സേവനം അവസാനിപ്പിക്കും

കാലിഫോര്‍ണിയ: ഫോണുകളില്‍ തല്‍ക്ഷണം സന്ദേശം അയയ്ക്കുന്ന ആദ്യകാല ആപ്പുകളില്‍ ഒന്നായ ബ്ലാക്ക്‌ബെറി മെസഞ്ചര്‍ (ബബിഎം) സേവനം മേയ് 31ന് അവസാനിപ്പിക്കുമെന്ന് അറിയിച്ചു. 2005-ല്‍ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) ആണ് ഈ സേവനം ആരംഭിച്ചത്. (റിസര്‍ച്ച് ഇന്‍ മോഷന്‍ പില്‍ക്കാലത്ത് ബ്ലാക്ക്‌ബെറി എന്നു റീബ്രാന്‍ഡ് ചെയ്തു). ബ്ലാക്ക്‌ബെറി ഫോണ്‍ ഉപയോക്താക്കളില്‍ പെട്ടെന്നു ഹിറ്റായി മാറിയ സേവനമായിരുന്നു ബിബിഎം. ബ്ലാക്ക്‌ബെറി ഉപയോക്താക്കള്‍ക്ക് ഇമോജി, സ്റ്റിക്കര്‍, ഫോട്ടോ, ടെക്സ്റ്റ് എന്നിവ ഷെയര്‍ ചെയ്യാന്‍ ഈ ആപ്പിലൂടെ സാധിച്ചിരുന്നു. ആന്‍ഡ്രോയ്ഡ്, iOS എന്നിവ വ്യാപകമായി പ്രചരിച്ചതോടെ ബിബിഎം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു. 2016-ല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബിബിഎം വോയ്‌സ് കോളിംഗ് ഉള്‍പ്പെടെയുള്ള പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചെങ്കിലും അവയൊന്നും വിപണിയില്‍ നിലനില്‍ക്കാന്‍ പര്യാപ്തമായിരുന്നില്ല. എങ്കിലും 100 കോടിയിലേറെ പേര്‍ ഇന്നും ബിബിഎം സേവനം ഉപയോഗിക്കുന്നവരാണെന്നു കമ്പനി പറയുന്നു. സ്വകാര്യതയുടെ കാര്യത്തില്‍ ബിബിഎം എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. പുറത്തുനിന്നുള്ള ഒരാള്‍ക്കു മനസിലാകാത്ത വിധത്തില്‍ സന്ദേശം രഹസ്യമായി സൂക്ഷിക്കുന്ന എന്‍ക്രിപ്റ്റഡ് ശൈലിയായിരുന്നു ബിബിഎമ്മിന്റേത്. അതായത്, സന്ദേശം അയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമായിരുന്നു അത് വായിക്കാന്‍ സാധിച്ചിരുന്നത്. ഈയൊരു പ്രത്യേകതയുള്ളതിനാല്‍ ബിബിഎം നിരവധി പേര്‍ ഉപയോഗിക്കാന്‍ കാരണമായി തീര്‍ന്നു.

Comments

comments

Categories: Tech