സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുണീക്ക് ഐഡിയുമായി കെഎസ് യുഎം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുണീക്ക് ഐഡിയുമായി കെഎസ് യുഎം

യുണീക് ഐഡി ഉപയോഗിച്ച് നിക്ഷേപകര്‍ക്കടക്കം ലോകത്തെവിടെയും സ്റ്റാര്‍ട്ടപ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കെഎസ്‌യുഎം പോര്‍ട്ടലില്‍ നിന്ന് ഈ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാനാവും

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനു (കെഎസ് യുഎം) കീഴില്‍ കേരളത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനും തിരിച്ചറിയല്‍ കോഡ് (യുണീക് ഐഡി) സംവിധാനം ഏര്‍പ്പെടുത്തുന്നു.

യുണീക് ഐഡി ഉപയോഗിച്ച് നിക്ഷേപകര്‍ക്കടക്കം ലോകത്തെവിടെയും സ്റ്റാര്‍ട്ടപ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കെഎസ്‌യുഎം പോര്‍ട്ടലില്‍ നിന്ന് ഈ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാനാവും. കമ്പനിയായോ പാര്‍ട്ണര്‍ഷിപ്പായോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളായിരിക്കണം ഐഡിക്ക് അപേക്ഷിക്കേണ്ടത്. തലേ വര്‍ഷത്തെ വിറ്റുവരവ് 100 കോടി രൂപയില്‍ താഴെയായിരിക്കണം. രൂപവല്‍കരണത്തിനുശേഷം പത്തു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവയെ മാത്രമെ സ്റ്റാര്‍ട്ടപ്പുകളായി കണക്കാക്കുകയുള്ളു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വിവിധ പദ്ധതികള്‍, വിപണനം, സഹായം തുടങ്ങി ഭാവിയില്‍ കെഎസ്‌യുഎമ്മുമായുള്ള എല്ലാ ആശയവിനിമയങ്ങളും യുണീക് ഐഡി വഴിയായിരിക്കും.

നൂതനാശയങ്ങള്‍ക്കുവേണ്ടിയോ നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടുത്താന്‍ വേണ്ടിയോ രൂപവല്‍കരിക്കപ്പെട്ടിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്. അവ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കാന്‍ ശേഷിയുള്ളവയായിരിക്കണം. നിലവിലുള്ള സ്ഥാപനങ്ങളെ വിഭജിച്ചോ പുനരുദ്ധരിച്ചോ രൂപീകരിക്കുന്നവയെ സ്റ്റാര്‍ട്ടപ്പുകളായി പരിഗണിക്കുകയില്ല.യുണീക് ഐഡിക്കുവേണ്ടി ഏപ്രില്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.

Comments

comments

Categories: FK News
Tags: Startup