മാരുതി സുസുകി ഡിസയര്‍ ടൂര്‍ എസ് പരിഷ്‌കരിച്ചു

മാരുതി സുസുകി ഡിസയര്‍ ടൂര്‍ എസ് പരിഷ്‌കരിച്ചു

രണ്ടാം തലമുറ ഡിസയര്‍ അടിസ്ഥാനമാക്കിയാണ് ടൂര്‍ എസ് വിപണിയിലെത്തിച്ചത്

ന്യൂഡെല്‍ഹി : കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി മാരുതി സുസുകി ഡിസയര്‍ ടൂര്‍ എസ് പരിഷ്‌കരിച്ചു. ഇബിഡി സഹിതം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനുമായി സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായി നല്‍കിയത്. ഈ വര്‍ഷം ജൂലൈ മുതല്‍ ഈ സുരക്ഷാ ഫീച്ചറുകള്‍ കാറുകളില്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം. രണ്ടാം തലമുറ ഡിസയര്‍ അടിസ്ഥാനമാക്കിയാണ് ടൂര്‍ എസ് വിപണിയിലെത്തിച്ചിരിക്കുന്നത്.

സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 1.3 ലിറ്റര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിന്‍ തുടര്‍ന്നും ഉപയോഗിക്കും. ഈ മോട്ടോര്‍ 74 ബിഎച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്നു. സിഎന്‍ജി ഓപ്ഷനിലും പെട്രോള്‍ വേരിയന്റ് ലഭിക്കും. 70 ബിഎച്ച്പിയാണ് പവര്‍ ഔട്ട്പുട്ട്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. 5.60 ലക്ഷം മുതല്‍ 6.60 ലക്ഷം രൂപ വരെയായിരിക്കും പരിഷ്‌കരിച്ച ഡിസയര്‍ ടൂര്‍ എസ് മോഡലിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto