വേദമന്ത്രങ്ങള്‍ ഉരുവിട്ട് 1008 അഗ്‌നിഹോത്രികളുടെ അഗ്‌നിഹോത്രയജ്ഞം എറണാകുളത്ത്

വേദമന്ത്രങ്ങള്‍ ഉരുവിട്ട് 1008 അഗ്‌നിഹോത്രികളുടെ അഗ്‌നിഹോത്രയജ്ഞം എറണാകുളത്ത്

ആത്മശുദ്ധിയ്ക്കും അന്തരീക്ഷശുദ്ധിയ്ക്കും അഗ്‌നിഹോത്രം വിശേഷപ്പെട്ടതാണ്

കൊച്ചി: ‘വേദം സാമൂഹ്യനവോത്ഥാനത്തിന്’ എന്ന സന്ദേശവുമായി കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മേയ് 12ന് കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ എറണാകുളത്തെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരായ 1008 അഗ്‌നിഹോത്രികള്‍ ജാതി-ലിംഗ-ഭേദമന്യേ വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് 1008 അഗ്‌നികുണ്ഡങ്ങളില്‍ ശ്രേഷ്ഠയജ്ഞമായ അഗ്‌നിഹോത്രയജ്ഞം നടത്തും.

ആധുനികകാല ഹിന്ദുജീവിതരീതിയിലെ ദേവതാസങ്കല്‍പം യഥാര്‍ഥത്തില്‍ ഉണ്ടായിട്ടുള്ളത് അഗ്‌നിയില്‍നിന്നാണ്. അനേകങ്ങളായ നമ്മുടെ ദേവതകളുടെയെല്ലാം സ്വരൂപമിരിക്കുന്നത് ദേവയജ്ഞം എന്നു പേരുള്ള അഗ്‌നിഹോത്രത്തിലാണ്. ജരാമര്യസത്രം എന്നും പേരുള്ള അഗ്‌നിഹോത്രം ദുരിതങ്ങളില്‍നിന്നും ദുഃഖങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷിക്കും എന്ന് ഋഷിമാര്‍ പറയുന്നു.

ആത്മശുദ്ധിയ്ക്കും അന്തരീക്ഷശുദ്ധിയ്ക്കും അഗ്‌നിഹോത്രം വിശേഷപ്പെട്ടതാണ്. സനാതനധര്‍മത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായ വേദങ്ങളും ഉപനിഷത്തുക്കളും ഭാഗവതാദി പുരാണങ്ങളും അഗ്‌നിഹോത്രത്തിന്റെ വൈശിഷ്ട്യത്തെ പാരാട്ടുന്നു.

ശ്രീരാമനെയും ശ്രീകൃഷ്ണനെയും പോലുള്ള ദിവ്യഗുണശാലികള്‍ മുടങ്ങാതെ ചെയ്ത ആചരണമാണ് അഗ്‌നിഹോത്രം. ശ്രീശങ്കരാചര്യസ്വാമികളും മഹര്‍ഷി ദയാനന്ദ സരസ്വതിയും അഗ്‌നിഹോത്രം ചെയ്യേണ്ടതിന്റെ പ്രധാന്യം എടുത്തു പറയുന്നുണ്ട്.

വേദപ്രസിദ്ധവും അതിവിശിഷ്ടവുമായ ആ അഗ്‌നിഹോത്രയജ്ഞമാണ് ആചാര്യശ്രീ രാജേഷിന്റെ മഹാസങ്കല്‍പ്പത്തില്‍ മേയ് 12ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ അരങ്ങേറുന്നത്.
………………………..

സനാതനധര്‍മത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായ വേദങ്ങളും ഉപനിഷത്തുക്കളും ഭാഗവതാദി പുരാണങ്ങളും അഗ്‌നിഹോത്രത്തിന്റെ വൈശിഷ്ട്യത്തെ പാരാട്ടുന്നു

Comments

comments

Categories: Life