2020 കാവസാക്കി ഇസഡ്എക്‌സ്-10ആര്‍ പുറത്തിറക്കി

2020 കാവസാക്കി ഇസഡ്എക്‌സ്-10ആര്‍ പുറത്തിറക്കി

200 ബിഎച്ച്പിയാണ് ഇപ്പോള്‍ മോട്ടോര്‍സൈക്കിളിന്റെ കരുത്ത്. നേരത്തെയിത് 197 ബിഎച്ച്പി ആയിരുന്നു

ന്യൂഡെല്‍ഹി : 2020 മോഡല്‍ കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 200 ബിഎച്ച്പിയാണ് ഇപ്പോള്‍ മോട്ടോര്‍സൈക്കിളിന്റെ കരുത്ത്. നേരത്തെയിത് 197 ബിഎച്ച്പി ആയിരുന്നു. റാം എയര്‍ സഹിതം നേരത്തെ 207 ബിഎച്ച്പിയും ഇപ്പോള്‍ 210 ബിഎച്ച്പിയും. 1.0 ലിറ്റര്‍, 4 സ്‌ട്രോക്ക്, 4 സിലിണ്ടര്‍, ഡിഒഎച്ച്‌സി, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത്.

വിപണി വിടുന്ന മോഡലിനേക്കാള്‍ നിരവധി മാറ്റങ്ങളോടെയാണ് പുതിയ നിഞ്ച ഇസഡ്എക്‌സ്-10ആര്‍ വിപണിയിലെത്തുന്നത്. കെആര്‍ടി എഡിഷനിലും പുതിയ നിഞ്ച ഇസഡ്എക്‌സ്-10ആര്‍ വിപണിയിലെത്തിക്കും. പുതിയ മോഡലും ഇന്ത്യയില്‍ തദ്ദേശീയമായി കാവസാക്കിയുടെ പുണെ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്.

1.5 ലക്ഷം രൂപ നല്‍കി മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. ഔദ്യോഗിക വില പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിലെ കാവസാക്കി ഡീലര്‍ഷിപ്പുകളില്‍ മെയ് 30 വരെയാണ് ബുക്കിംഗ് നടത്താനുള്ള സമയം. പരിമിത എണ്ണം ഇസഡ്എക്‌സ്-10ആര്‍ മാത്രമായിരിക്കും വില്‍ക്കുന്നത്.

Comments

comments

Categories: Auto