Archive

Back to homepage
Business & Economy

ടവര്‍ ബിസിനസ് വില്‍ക്കുന്നതിനായി എടിഎസുമായി  ടാറ്റാ ടെലിയുടെ ചര്‍ച്ച

ന്യൂഡെല്‍ഹി: മൊബീല്‍ ടവര്‍ ബിസിനസിലുള്ള തങ്ങളുടെ എല്ലാ ഓഹരികളും അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന്( എടിസി) കൈമാറുന്നതിനായി ടാറ്റ ടെലി സര്‍വീസ് ചര്‍ച്ച നടത്തുന്നു. 2500 കോടി രൂപയുടെ ഇടപാടിനായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതു പ്രകാരം ഒരു ഓഹരിക്ക് 212 രൂപയാണ് ലഭിക്കുക.

Business & Economy

വിപണി മൂല്യം ഒരു ട്രില്യണ്‍ ഡോളറിന് മുകളിലെത്തിച്ച് മൈക്രോസോഫ്റ്റ്

മികച്ച മൂന്നാംപദ ഫലങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ ടെക്‌നോളജി വമ്പന്‍ മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ കുതിപ്പ്. ന്യൂയോര്‍ക്ക് ഓഹരി വിപണിയിലെ കണക്ക് പ്രകാരം ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനിയുടെ വിപണി മൂല്യം 1 ട്രില്യണ്‍ ഡോളറിനു മുകളിലെത്തി. ക്ലൗഡ് ബിസിനസില്‍ നടത്തുന്ന മുന്നേറ്റമാണ്

FK News

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 40 % വര്‍ധിക്കും: മക്കിന്‍സി

ന്യൂഡെല്‍ഹി: 2023നുള്ളില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നും സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുമെന്നും മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റ്റ്റിയൂട്ടിന്റെ റിപ്പോര്‍ട്ട്. ഡാറ്റയ്ക്കായുള്ള ചെലവ് ഇന്ത്യയില്‍ 2013നെ അപേക്ഷിച്ച് 95 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ‘ ഡിജിറ്റല്‍ ഇന്ത്യ- ടെക്‌നോളജി

FK News

ബിസിനസ് പരിസരത്തിന്റെ ഫോട്ടോ നല്‍കുന്നതിന് ജൂണ്‍ 15 വരെ സമയം

ന്യൂഡെല്‍ഹി: ഷെല്‍ കമ്പനികളെ തിരിച്ചറിയുന്നതിന് ഫെബ്രുവരി 1 മുതല്‍ നടപ്പാക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം ബിസിനസുകള്‍ പ്രവര്‍ത്തിക്കുന്ന പരിസരത്തിന്റെ ഫോട്ടോ സമര്‍പ്പിക്കുന്നതിന് നല്‍കിയിരുന്ന കാലാവധി നീട്ടി. നേരത്തേ പ്രഖ്യാപിച്ചിരുന്ന കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ജൂണ്‍ 15 വരെ സമയം നീട്ടിനല്‍കിയിരിക്കുന്നത്. രജിസ്റ്റര്‍

FK News

എസ്ബിഐ എട്ട് പുതിയ ഡിഎംഡികളെ നിയമിച്ചു

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കൂട്ട നിയമനം. എട്ട് എക്‌സിക്യൂട്ടീവുകളെയാണ് എസ്ബിഐ പുതുതായി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍മാരായി നിയമിച്ചിട്ടുള്ളത്. അടുത്തിടെ ബാങ്ക് നടത്തിയിട്ടുള്ള ഏറ്റവും വലിയ എച്ച്ആര്‍ അഴിച്ചുപണികളിലൊന്നാണിത്. ഒഴിഞ്ഞുകിടക്കുന്ന ചീഫ് ജനറല്‍ മാനേജര്‍മാരുടെ തസ്തികകള്‍ നിറയ്ക്കുന്നതിന് 15 എക്‌സിക്യൂട്ടീവുകളെ

FK News

എണ്ണ ആവശ്യകത നിറവേറ്റാന്‍ മറ്റ് വിപണികള്‍ തേടി ഇന്ത്യ

ന്യൂഡെല്‍ഹി: ആഭ്യന്തര എണ്ണ ആവശ്യകത നിറവേറ്റുന്നതിന് യുഎസ് അടക്കമുള്ള വിപണികളില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചതിന്റെ ഫലമായുണ്ടായ ഇടിവ് നികത്തുന്നതിനായാണ് ഇന്ത്യയുടെ പുതിയ നീക്കം. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍

FK News

വിപണിയില്‍ ജിയോ തരംഗം; വരിക്കാരുടെ എണ്ണം 30 കോടി കടന്നു

2018 ഡിസംബറിലെ കണക്ക് പ്രകാരം 30.6 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയിലേക്കുള്ള ജിയോയുടെ ദൂരം കുറയുന്നു ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം വിപണിയില്‍ മുന്‍നിര കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തികൊണ്ട് റിലയന്‍സ് ജിയോ സാന്നിധ്യം ശക്തമാക്കികൊണ്ടിരിക്കുകയാണ്. വിപണിയില്‍ അരങ്ങേറ്റം കുറിച്ച്

Arabia

എണ്ണവിതരണം കൂട്ടാന്‍ അമേരിക്ക; എടുത്തുചാടാനില്ല, ‘കാത്തിരുന്ന് കണ്ട്’ തീരുമാനമെടുക്കുമെന്ന് സൗദി

റിയാദ്: ഇറാന്‍ ഉപരോധത്തില്‍ ചില രാഷ്ട്രങ്ങള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ച അമേരിക്ക എണ്ണ വിതരണം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലത്തുമ്പോഴും സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം പതുക്കെ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി

Arabia

കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിസ ഇളവ്, എമ്മാറിന്റെ 5 പുതിയ ഹോട്ടലുകള്‍; എക്‌സ്‌പോ ഒരുക്കത്തില്‍ ദുബായ്

ദുബായ്: ഏറെ പ്രതീക്ഷയോടെ യുഎഇ കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോ 2020യ്ക്ക് ഒരു വര്‍ഷം ശേഷിക്കെ വിസ നടപടിക്രമങ്ങളില്‍ അടക്കം വലിയ ഇളവുകള്‍ നല്‍കി പരമാവധി സഞ്ചാരികളെയും ബിസിനസ് വ്യക്തിത്വങ്ങളെയും രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ് യുഎഇ. എക്‌സ്‌പോ 2020യ്ക്ക് മുന്നോടിയായി കൂടുതല്‍ രാജ്യങ്ങള്‍ക്ക്

Arabia

2014ന് ശേഷം ആദ്യ മിച്ച ബജറ്റുമായി സൗദി അറേബ്യ

റിയാദ്: 2014ലെ എണ്ണവിലയിടിവിന് ശേഷം മിച്ച ബജറ്റെന്ന നേട്ടവുമായി സൗദി അറേബ്യ. എണ്ണവിപണിയില്‍ നിന്നും എണ്ണേതര വിപണിയില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചതോടെയാണ് ആദ്യ പാദത്തില്‍ 27.8 ബില്യണ്‍ സൗദി റിയാല്‍ മിച്ചമായി നേടാന്‍ അറബ് ലോകത്തെ സമ്പന്നരാഷ്ട്രമെന്ന ഖ്യാതിയുള്ള സൗദിക്ക് സാധിച്ചത്.

Auto

ഔഡി എ4, ക്യു7 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഔഡി എ4 സെഡാന്‍, ഔഡി ക്യു7 എസ്‌യുവി മോഡലുകളുടെ ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയാണ് രണ്ട് കാറുകളുടെയും പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേഡ് പതിപ്പുകളില്‍നിന്ന് വേര്‍തിരിച്ചറിയുന്നതിന് ചെറിയ ചില സൗന്ദര്യവര്‍ധക നടപടികളും ഔഡി

Auto

പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍നിന്ന് 15,000 കോടി രൂപയുടെ വാഹനഘടകങ്ങള്‍ വാങ്ങും

ന്യൂഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍നിന്ന് അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ യൂറോയുടെ (15,000 കോടി ഇന്ത്യന്‍ രൂപ) വാഹന ഘടകങ്ങള്‍ വാങ്ങും. എന്‍ജിനുകള്‍, ഗിയര്‍ബോക്‌സുകള്‍, ഷാസി ഘടകങ്ങള്‍, മെക്കാനിക്കല്‍ & ഇലക്ട്രോണിക് പാര്‍ട്ടുകള്‍ തുടങ്ങിയവയാണ്

Auto

ഇന്ത്യയില്‍ യൂസ്ഡ് ബൈക്ക് ബിസിനസ് ആരംഭിക്കുമെന്ന് ട്രയംഫ്

ന്യൂഡെല്‍ഹി : ട്രയംഫ് മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇനിയത് പണ്ടത്തെപ്പോലെ സാമ്പത്തികച്ചെലവുള്ള ഒന്നായിരിക്കില്ല. ഇന്ത്യയില്‍ യൂസ്ഡ് ബൈക്ക് ബിസിനസ് ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ ബിസിനസ് തുടങ്ങുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ

Auto

റിവിയനില്‍ ഫോഡ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ഡിട്രോയിറ്റ് : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ റിവിയനില്‍ മറ്റൊരു അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി 500 ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരി നിക്ഷേപം നടത്തും. നിക്ഷേപം കൂടാതെ, ഫോഡിനായി ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരു കമ്പനികളും

Auto

അഞ്ച് മാസത്തിനിടെ വിറ്റത് 5,168 യൂണിറ്റ് 650 ഇരട്ടകള്‍

ന്യൂഡെല്‍ഹി : കഴിഞ്ഞ അഞ്ച് മാസത്തിനിടെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ വിറ്റത് 5,168 യൂണിറ്റ് 650 ഇരട്ട മോട്ടോര്‍സൈക്കിളുകള്‍. 2018 നവംബറിലാണ് രണ്ട് ബൈക്കുകളും വിപണിയിലെത്തിച്ചത്. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ 650