യുഎസ് ഉപരോധം ചബഹര്‍ തുറമുഖത്തിന് ബാധകമല്ല

യുഎസ് ഉപരോധം ചബഹര്‍ തുറമുഖത്തിന് ബാധകമല്ല

ന്യൂഡെല്‍ഹി: ഇറാനു മേല്‍ ചുമത്തിയ ഉപരോധത്തില്‍ പങ്കാളികളാകുന്നതില്‍ നിന്നും ഇന്ത്യ ഉള്‍പ്പടെ എട്ടു രാഷ്ട്രങ്ങള്‍ക്ക് അനുവദിച്ച ഇളവ് യുഎസ് പിന്‍വലിച്ചെങ്കിലും ചബഹര്‍ തുറമുഖത്തിന്റെ കാര്യത്തില്‍ ഇത് ബാധകമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഇറാനില്‍ ഇന്ത്യ വികസിപ്പിക്കുന്ന തുറമുഖമാണ് ചബഹാര്‍. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇനിയും തുടര്‍ന്നാല്‍ യുഎസില്‍ നിന്നുള്ള കര്‍ക്കശമായ ഉപരോധ നടപടികള്‍ മറ്റു രാഷ്ട്രങ്ങളും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നല്‍കിയത്.
ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ മികച്ച അവസരങ്ങള്‍ ഒരുക്കുന്ന വഴിയാണ് ചബഹാര്‍ തുറമുഖം. ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് ഇറാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ പശ്ചിമ തീരത്ത് നിന്ന് വളരേ വേഗത്തില്‍ എത്തിച്ചേരാമെന്നതാണ് ഇതിന്റെ സവിശേഷത. ചൈനീസ് നിക്ഷേപത്തോടെ പാക്കിസ്ഥാനില്‍ വികസിപ്പിക്കുന്ന ഗ്വാദര്‍ തുറമുറത്തെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമമായി കൂടി ചബഹാര്‍ തുറമുഖം വിലയിരുത്തപ്പെടാറുണ്ട്. ഇറാനു മേലുള്ള സമ്മര്‍ദം പരമാവധി ഉയര്‍ത്തുന്നതിനൊപ്പം ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും നല്ല ബന്ധം നിലനിര്‍ത്താനും യുഎസ് ആഗ്രഹിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിശദീകരിച്ചു.

ചബഹാര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഒരു പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് യുഎസ് അധികൃതര്‍ വ്യക്തത വരുത്തിയിട്ടുള്ളത്. അഫ്ഗാനിസ്ഥാന്റെ പുനര്‍ നിര്‍മാണത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കുമായി ഈ മേഖലയില്‍ നടക്കുന്ന പദ്ധതികള്‍ നല്‍കിയ ഇളവുകളുടെ കൂട്ടത്തിലാണ് ചബഹാര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇറാനു മേലുള്ള ഉപരോധ നടപടികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ടത്.
ചരക്കിനീക്കത്തിനും ഗതാഗതത്തിനുമുള്ള ഇടനാഴി ചബഹര്‍ തുറമുഖം പ്രയോജനപ്പെടുത്തി സ്ഥാപിക്കാനുള്ള ഉടമ്പടി 2016ലാണ് ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ചത്. യുഎസ് ഉപരോധത്തിനു മുമ്പ് ഇന്ത്യക്ക് എണ്ണ വിതരണം ചെയ്യുന്നതില്‍ ഇറാഖിനും സൗദി അറേബ്യക്കും പിന്നില്‍ മൂന്നാം സ്ഥാനമായിരുന്നു ഇറാന് ഉണ്ടായിരുന്നത്.

Comments

comments

Categories: FK News
Tags: Chabahar port, US

Related Articles