മെഴ്‌സേഡസ് എഎംജി കാറുകള്‍ 2021 മുതല്‍ വൈദ്യുതീകരിക്കും

മെഴ്‌സേഡസ് എഎംജി കാറുകള്‍ 2021 മുതല്‍ വൈദ്യുതീകരിക്കും

വൈദ്യുതീകരിച്ച വി8 പവര്‍ട്രെയ്ന്‍ മെഴ്‌സേഡസ് എഎംജി മോഡലുകള്‍ ഉപയോഗിക്കും

സ്റ്റുട്ട്ഗാര്‍ട്ട് : തങ്ങളുടെ എല്ലാ എഎംജി കാറുകളും 2021 മുതല്‍ വൈദ്യുതീകരിക്കുമെന്ന് മെഴ്‌സേഡസ്. വൈദ്യുതീകരിച്ച വി8 പവര്‍ട്രെയ്ന്‍ ആയിരിക്കും മെഴ്‌സേഡസ് എഎംജി മോഡലുകള്‍ ഉപയോഗിക്കുകയെന്ന് മെഴ്‌സേഡസ് എഎംജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തോബിയാസ് മോയേഴ്‌സ് വ്യക്തമാക്കി.

നിലവിലെ പല മെഴ്‌സേഡസ് എഎംജി കാറുകള്‍ക്കും കരുത്തേകുന്ന 4.0 ലിറ്റര്‍, വി8 എന്‍ജിന്റെ കൂടെ 48 വോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കും. സ്വന്തമായി വികസിപ്പിച്ചതാണ് ഈ ഇലക്ട്രിക് മോട്ടോര്‍. തുടക്കത്തില്‍, ജിഎല്‍ഇ, ജിഎല്‍എസ് എസ്‌യുവികളില്‍ പുതിയ പവര്‍ട്രെയ്ന്‍ നല്‍കാനാണ് മെഴ്‌സേഡസ് ആലോചിച്ചിരുന്നത്. എന്നാല്‍ 2021 മുതല്‍ എല്ലാ എഎംജി കാറുകളും ഇലക്ട്രിക് പവര്‍ട്രെയ്ന്‍ നല്‍കി പുറത്തിറക്കാനാണ് തീരുമാനം.

പുതിയ ഹൈപ്പര്‍കാറിനായി ഹൈ പെര്‍ഫോമന്‍സ് ഹൈബ്രിഡ് സിസ്റ്റം വികസിപ്പിക്കുകയാണ് ഇപ്പോള്‍ എഎംജി. എഎംജി ജിടി 4 ഡോര്‍ കണ്‍സെപ്റ്റിലേതുപോലെ, മുന്‍ ചക്രങ്ങള്‍ക്ക് കരുത്തേകുന്ന ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും മെഴ്‌സേഡസ് എഎംജി വണ്‍ ഹൈപ്പര്‍കാര്‍ ഉപയോഗിക്കുന്നത്. 6.0 ലിറ്റര്‍ വി12 എന്‍ജിന്‍ മാറ്റി 65 സീരീസ് എഎംജി മോഡലുകളില്‍ ഹൈബ്രിഡ് സംവിധാനം നല്‍കുമെന്ന് മോയേഴ്‌സ് അറിയിച്ചു. എന്നാല്‍ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എഎംജി എന്‍ജിന്‍ ഹൈബ്രിഡ് സിസ്റ്റമാക്കി മാറ്റില്ല.

Comments

comments

Categories: Auto