മഹന്ത് സ്വാമി മഹാരാജ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശനം നടത്തി

മഹന്ത് സ്വാമി മഹാരാജ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശനം നടത്തി

അബുദാബിയിലെ ക്ഷേത്രനിര്‍മ്മാണത്തിന് തറക്കല്ലിടാന്‍ എത്തിയതാണ് മഹന്ത് സ്വാമി മഹാരാജ്

അബുദാബി: ബോചാസന്‍ വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്ഥ(ബാപ്‌സ്) ആത്മീയാചാര്യന്‍ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലുള്ള സന്ന്യാസി സംഘം അബുദാബിലെ ഷേഖ് സയിദ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശനം നടത്തി. യുഎഇ സഹിഷ്ണുതാ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുഹാറക് മോസ്‌കില്‍ സന്ന്യാസി സംഘത്തിന് സ്വീകരണം നല്‍കി.

അബുദാബിയിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ബാപ്‌സിലെ 50 ഓളം വരുന്ന സന്ന്യാസി സംഘമാണ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശനത്തിനെത്തിയത്. പള്ളിയിലെ പല പ്രത്യേകതകളും സവിശേഷതകളും ഗ്രാന്‍ഡ് മോസ്‌ക് ഡയറക്റ്റര്‍ ജനറല്‍ ഡോ. യൂസിഫ് അലോബൈദ്‌ലിയും സന്ന്യാസി സംഘത്തിന് പരിചയപ്പെടുത്തി. പള്ളിയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം ഷേഖ് നഹ്യാന്‍ മഹന്ത് സ്വാമി മഹാരാജിന് സമ്മാനിച്ചു.

ആഗോള മൈത്രി പ്രോത്സാഹിപ്പിക്കുന്ന യുഎഇ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മഹന്ത് സ്വാമി മഹാരാജ് പുകഴ്ത്തി. അബുദാബിയിലെ രക്തസാക്ഷി സ്മൃതി മണ്ഡപത്തിലും സന്ന്യാസി സംഘം സന്ദര്‍ശനം നടത്തി. പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയും സന്ന്യാസി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് മഹന്ത് സ്വാമി മഹാരാജ് അബുദാബിയിലെത്തിയത്. ഇന്ത്യയിലും ലോകത്തിലെ മറ്റിടങ്ങളിലുമായി ഏകദേശം 1,200 ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള മത, സാമൂഹിക സംഘടനയാണ് ബാപ്‌സ്.

Comments

comments

Categories: Arabia