മഞ്ഞളിന്റെ പ്രതിരോധശേഷി

മഞ്ഞളിന്റെ പ്രതിരോധശേഷി

ഇന്ത്യന്‍ കറികളില്‍ സാധാരണ ഉപയോഗിക്കുന്ന ചേരുവയാണ് മഞ്ഞള്‍. ഇതിലടങ്ങിയ കുര്‍കുമിന് അര്‍ബുദം തടയാനുള്ള ശേഷിയുണ്ടെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ബ്രസീലിയന്‍ സര്‍വകലാശാലകള്‍ തയാറായിരിക്കുന്നു. കുര്‍കുമിന്‍ ആമാശയ കാന്‍സര്‍ ചികില്‍സയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ കണ്ടെത്താനാണ് ഫെഡറല്‍ യൂണിവെഴ്‌സിറ്റി ഓഫ് സാവോപോളോയും ഫെഡറല്‍ യൂണിവെഴ്‌സിറ്റി ഓഫ് പാറായും ഗവേഷണം നടത്തുന്നത്. വയറ്റിലെ കാന്‍സര്‍ തടയുന്നതിനു സഹായിക്കുന്ന എല്ലാ പോഷകങ്ങളും ജൈവ രാസ സംയുക്തങ്ങളും സംബന്ധിച്ചു ശാസ്ത്രഗ്രന്ഥങ്ങളിലെ വിശാലമായ പുനരവലോകനം നടത്തിയപ്പോഴാണ് കുര്‍കുമിന്റെ സാധ്യത ശ്രദ്ധയില്‍പ്പെട്ടതെന്ന് യൂണിവെഴ്‌സിറ്റി ഓഫ് സാവോപോളോയിലെ പ്രൊഫസര്‍. ഡാനിയലെ ക്വിറോസ് കാല്‍കഗ്‌നോ പറഞ്ഞു. ഇതിലടങ്ങിയ കൊളെകല്‍സിഫിറോള്‍, റിസ്വെറാട്രോള്‍, ക്വേര്‍സെറ്റിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ക്കാണ് കാന്‍സര്‍ പ്രതിരോധശേഷിയുള്ളത്. ഇവ സംയുക്തമായി പ്രവര്‍ത്തിച്ചു സ്വാഭാവിക നിയന്ത്രണത്തിലൂടെയാണ് ഉദരകാന്‍സറിനെ തടയുകയോ ചെറുക്കുകയോ ചെയ്യുന്നത്. കാന്‍സര്‍ രോഗികളില്‍ വയറുവേദന ഉണ്ടാക്കുന്ന കോശങ്ങള്‍ ഹിസ്റ്റോണ്‍ അസറ്റില്‍ട്രാന്‍സ്ഫറന്‍സസ് (എച്ച്.ടി.എസ്), ഹിസ്റ്റോണ്‍ ഡയാസിറ്റിലെയ്‌സ് (എച്ച്ഡിഎസി) എന്നിവയുടെ രൂപത്തില്‍ വ്യത്യാസങ്ങളുണ്ടെന്ന് കണ്ടെത്തി. കുര്‍കുമിന്‍ ഹിസ്റ്റോണ്‍ അസറ്റലീലേഷനെ സ്വാധീനിച്ചേക്കാവുന്നതിനാല്‍ വയറിലെ കാന്‍സര്‍ തടയുകയോ അല്ലെങ്കില്‍ രോഗത്തെപ്പോലും സഹായിക്കുകയോ ചെയ്യാം.കുര്‍കുമിന് പുറമെ, ഹിസ്റ്റോണ്‍ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായ മറ്റ് ഘടകങ്ങള്‍ കൊളെകല്‍സിഫിറോള്‍, റിസ്വെറാട്രോള്‍ എന്നിവ പ്രധാനമായും മുന്തിരി, ചുവന്ന വീഞ്ഞ്, നാരങ്ങ, ബ്രോക്കോളി, ഉള്ളി എന്നിവയില്‍ ധാരാളമായി കാണുന്നു. മറ്റു ഘടകങ്ങളായ ഗാര്‍സിനോള്‍ , സോഡിയം ബട്ടൈറേറ്റ് തുടങ്ങി കുടലില്‍ ബാക്ടീരിയ നിര്‍മ്മിക്കുന്നവയാണ്. ഹിസ്റ്റോണ്‍ അസറ്റലീലേഷനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയോ അല്ലെങ്കില്‍ തടയുകയോ ചെയ്യുന്നതിലൂടെ വയറുവേദന ഉണ്ടാക്കുന്ന ജീനുകള്‍ ഉണ്ടെന്ന് കാല്‍കഗ്‌നോ പറഞ്ഞു.

Comments

comments

Categories: Health
Tags: Curcumin