ബദാം പ്രമേഹരോഗികളുടെ ഹൃദ്രോഗസാധ്യത കുറയ്ക്കും

ബദാം പ്രമേഹരോഗികളുടെ ഹൃദ്രോഗസാധ്യത കുറയ്ക്കും

ബദാം പോലെയുള്ള അണ്ടിപ്പരിപ്പുവര്‍ഗങ്ങള്‍ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നു പഠനം. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണിത് കണ്ടെത്തയിത്. അഞ്ച് ബദാം ആഴ്ചയില്‍ കഴിക്കുന്ന പ്രമേഹരോഗികളില്‍ ഈ ശീലമില്ലാത്തവരേക്കാള്‍ ഹൃദ്രോഗ സാധ്യതയില്‍ 17% കുറവാണു കണ്ടെത്തിയത്. കൊറോണറിക് ഹൃദ്രോഗത്തിന്റെ അപകടം 20 ശതമാനവും കര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങളുടെ സാധ്യത 34 ശതമാനവും മരണകാരണമാകുന്ന ഹൃദ്രോഗങ്ങളുടെ സാധ്യത 31 ശതമാനവുമാണ് കുറയ്ക്കുന്നത്. ടൈപ്പ് 2 പ്രമേഹേരോഗികളായ 16,217 പേരിലാണു പഠനം നടത്തിയത്. ഇതില്‍ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു ഔണ്‍സ് അഥവാ 28 ഗ്രാം ബദം അവരെക്കൊണ്ട് കഴിപ്പിച്ചു. അണ്ടിപ്പരിപ്പുകള്‍ ഭക്ഷണ ശീലത്തില്‍ നിന്നു മാറ്റിയാല്‍ കൂടുതല്‍ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് 11 ശതമാനം ഹൃദ്രോഗബാധയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നത്. ഇത് ഉള്‍പ്പെടുത്തിയാല്‍ 15 ശതമാനം കൊറോണറിക് ഹൃദ്രോഗ സാധ്യത, ഹൃദയസംബന്ധമായ അസുഖത്തിന്റെ സാധ്യത 25 ശതമാനവും 27 ശതമാനം അകാല മരണത്തിന്റെ അപകടവും കുറയുമെന്നും അവര്‍ വ്യക്തമാക്കി. പ്രമേഹ രോഗനിര്‍ണയം നടത്തുന്നതിനു മുമ്പ് ഈ ഭക്ഷണശീലം ഇല്ലാതിരുന്നവരിലും ഈ ശീലം ഗുണകരമായെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ ആഴ്ചയും അണ്ടിപ്പരിപ്പ് കഴിക്കുന്നവരില്‍ ഹൃദയസംബന്ധമായ അസുഖംസാധ്യത മൂന്നു ശതമാനമെങ്കിലും കുറയുമെന്നും ഇതു മൂലമുള്ള മരണസാധ്യതയിലാകട്ടെ ആറു ശതമാനത്തിന്റെ വരെ കുറവു വരുമെന്നും നിരീക്ഷിക്കപ്പെടുന്നു. ആണ്‍-പെണ്‍ വ്യത്യാസം ശരീരഭാരം, പുകവലി എന്നീ ഘടകങ്ങള്‍ പരിഗണിക്കപ്പെടുമ്പോഴും ഈ പഠനത്തിന്റെ മൊത്തത്തിലുള്ള കണ്ടെത്തല്‍ ശരിയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health