ആര്‍ബിഐക്ക് 3 ട്രില്യണ്‍ രൂപയുടെ അധിക കരുതല്‍ ധനശേഖരം

ആര്‍ബിഐക്ക് 3 ട്രില്യണ്‍ രൂപയുടെ അധിക കരുതല്‍ ധനശേഖരം

കണ്ടെത്തല്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ സമിതിയുടേത്; കൂടുതല്‍ വിഹിതം വേണമെന്ന സര്‍ക്കാര്‍ വാദത്തിന് പിന്തുണ

മുംബൈ: ആര്‍ബിഐയുടെ മൂലധന ഘടനയെപ്പറ്റി പഠിക്കുന്നതിന് കേന്ദ്ര ബാങ്ക് നിയമിച്ച, മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാലിന്റെ നേതൃത്വത്തിലുള്ള സമിതി, കേന്ദ്ര ബാങ്കിന് മൂന്നു ട്രില്യണ്‍ രൂപയുടെ അല്ലെങ്കില്‍ ഡിജിപിയുടെ 1.5 ശതമാനത്തിന്റെ അധിക കരുതല്‍ ധനം ഉണ്ടെന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സമിതി തങ്ങളുടെ കണ്ടെത്തല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെയാണ് വന്‍കിട നിക്ഷേപക ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക മെരില്‍ ലിഞ്ചിന്റെ നിരീക്ഷണം. ആര്‍ബിഐയുടെ അധിക കരുതല്‍ മൂലധനം ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി സര്‍ക്കാരിന് കൈമാറണമെന്ന അഭിപ്രായമാണ് ധനകാര്യ മന്ത്രാലയത്തിനുള്ളത്. ഈ ആവശ്യത്തെ പിന്തുണക്കുന്നതാണ് റിപ്പോര്‍ട്ട്.

ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ആര്‍ബിഐ തങ്ങളുടെ ആകെ ബാലന്‍സ് ഷീറ്റ് ശതമാനത്തിനേക്കാള്‍ ഉയര്‍ന്ന കരുതല്‍ ശേഖരമാണ് നിലനിര്‍ത്തുന്നതെന്നും കുറഞ്ഞ മൂലധനക്രമം സ്വീകരിക്കുന്നതോടെ കൂടുതല്‍ ഫണ്ടുകള്‍ നല്‍കാനാകുമെന്നും മെറില്‍ലിഞ്ച് ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റായ ഇന്ദ്രാനീല്‍ സെന്‍ ഗുപ്ത പറയുന്നു. ഈ സാഹചര്യത്തില്‍ മൂലധനം 6.25 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായി കുറക്കുകയാണെങ്കില്‍, നിലവില്‍ അത് 1.3 ട്രില്യണ്‍ രൂപയുടെ ഫണ്ട് ലഭ്യമാക്കും. ‘പുനര്‍മൂല്യനിര്‍ണയത്തിലൂടെ ലഭ്യമാകുന്ന മൂന്നു ബില്യണ്‍ രൂപ മുതല്‍ 1.8 ട്രില്യണ്‍ രൂപ വരെയുള്ള നേട്ടത്തിനു പുറമെ ആര്‍ബിഐക്ക് അധികമായി വരുന്ന കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് കൈമാറാനാകും. ഈ തുക പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളെ സാമ്പത്തികമായി സഹായിക്കാനായി ഉപയോഗപ്പെടുത്താകും,’ അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Current Affairs
Tags: RBI