പിടിഎസ്ഡി കണ്ടെത്തന്‍ നിര്‍മിതബുദ്ധി

പിടിഎസ്ഡി കണ്ടെത്തന്‍ നിര്‍മിതബുദ്ധി

പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) കണ്ടെത്താന്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഇത്തരം ദുരന്തങ്ങള്‍ ഉള്ളവരെ ശബ്ദം ഉപയോഗിച്ച് 89% കൃത്യതയോടെ വേര്‍തിരിച്ചു കാണിക്കുന്ന സംവിധാനമാണിത്. ഡിപ്രെഷന്‍ ആന്‍ഡ് ആംക്‌സൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്. രോഗനിര്‍ണ്ണയത്തിന് സംഭാഷണസ്വഭാവങ്ങളെ ഉപയോഗിക്കാനും കൂടുതല്‍ മെച്ചപ്പെടുത്തലും സാധൂകരണവും വഴി സമീപഭാവിയില്‍ രോഗികളില്‍ പ്രയോഗിക്കാനും പുതിയ കണ്ടുപിടിത്തം സഹയകമണെന്ന് ന്യൂ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫ. ചാള്‍സ് ആര്‍. മര്‍മര്‍ വ്യക്തമാക്കി. പഠനത്തിനായി, ഗവേഷണ സംഘം ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ / മെഷീന്‍ ലേണിംഗ് ടെക്‌നിക്കാണ് ഉപയോഗിച്ചത്. അത്തരം പ്രോഗ്രാമുകള്‍ പരിശീലന ഡേറ്റയുടെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ കൃത്യതയോടെ തീരുമാനമെടുക്കുന്നതിനുള്ള പ്രാപ്തമാക്കുന്ന തീരുമാന നിയമങ്ങളും ഗണിത മാതൃകകളും നിര്‍മ്മിക്കുന്നു. പിടിഎസ്ഡി ഉള്ള 53 പേരിലും ഇല്ലാത്ത 78 മധ്യവയസ്‌കരിലുമാണ് പഠനം നടത്തിയത്. കൃത്യമായ ശബ്ദ സവിശേഷതകളുള്ള പിടിഎസ്ഡി വഴി പ്രത്യേകമായ ശബ്ദ ബന്ധിതരീതികള്‍, കുറച്ചുകൂടി വ്യക്തമായി സംസാരിക്കാവുന്നതും, നിര്‍ജീവവുമായ മെറ്റാലിക് ടോണും ഉള്‍പ്പെടുത്തിയായിരുന്നു പരീക്ഷണം. ഇവ രണ്ടും രോഗനിര്‍ണയത്തില്‍ സഹായകമായ ഉപാഖ്യാനങ്ങള്‍ നല്‍കി. പിടിഎസ്ഡിക്കു പിന്നിലുള്ള രോഗസംവിധാനങ്ങള്‍ സംബന്ധിച്ച് ഗവേഷണം നടത്തിയില്ലെങ്കിലും ശബ്ദം തലച്ചോറിലെ സര്‍ക്യൂട്ടുകളുടെ ചലനങ്ങളെ മാറ്റുന്നതായി കണ്ടെത്തി. അത് ഒരാളുടെ ശബ്ദത്തെ ബാധിക്കുന്ന വികരം, ടോണ്‍ എന്നിവ സംബന്ധിച്ച് വ്യക്ത നല്‍കി. ലോകത്തൊട്ടാകെയുള്ള മുതിര്‍ന്നവരില്‍ 70 ശതമാനവും ജീവിതത്തില്‍ ചില ഘട്ടങ്ങളില്‍ ഒരു പിടിഎസ്ഡി അനുഭവിക്കുന്നു. ചില രാജ്യങ്ങളില്‍ 12 ശതമാനത്തോളം പേര്‍ക്കും പിടിഎസ്ഡി ബാധയുണ്ട്.

Comments

comments

Categories: Health
Tags: PTSD