മില്‍ക്ക് ഡ്രിങ്ക് വിപണിയില്‍ ഐടിസിക്ക് വലിയ ലക്ഷ്യം

മില്‍ക്ക് ഡ്രിങ്ക് വിപണിയില്‍ ഐടിസിക്ക് വലിയ ലക്ഷ്യം

പാലിനെ കൂടുതല്‍ ആസ്വാദ്യമാക്കിക്കൊണ്ട് സണ്‍ഫീസ്റ്റ് വണ്ടേഴ്‌സ് മില്‍ക്ക് ശ്രേണിയില്‍ നാല് മില്‍ക്ക് ഡ്രിങ്കുകളാണ് ഐടിസി പുറത്തിറക്കുന്നത്

കൊച്ചി: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന റെഡി-റ്റു-ഡ്രിങ്ക് മില്‍ക്ക് ഡ്രിങ്ക് വിപണിയില്‍ നാല് മില്‍ക്ക് ഡ്രിങ്കുകള്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ പാനീയങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളിലേക്കെത്താന്‍ ഐടിസി. നിലവില്‍ നെയ്യ്, പൗച്ച് മില്‍ക്ക്, തൈര് എന്നീ വിഭാഗങ്ങളിലുള്ള ഐടിസിയുടെ ക്ഷീരോല്‍പ്പന്നനിരയും ഇതോടെ വികസിക്കുകയാണ്.

പാലിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ ഉപഭോക്താവിന് ആസ്വാദ്യകരമായ വിവിധ രുചികളില്‍ പാലുല്‍പ്പന്നങ്ങള്‍ നല്‍കുന്നത്് ലക്ഷ്യമിട്ടാണ് സണ്‍ഫീസ്റ്റ് വണ്ടേഴ്‌സ് മില്‍ക്ക് ശ്രേണിയില്‍ ഫ്രൂട് ആന്‍ഡ് മില്‍ക്ക് മാംഗോ, ഫ്രൂട് ആന്‍ഡ് മില്‍ക്ക് മിക്‌സഡ് ഫ്രൂട്, ഷേക്‌സ് വിഭാഗത്തില്‍ ക്ലാസിക് വാനില, നട്‌ഷേക്‌സ് വിഭാഗത്തില്‍ കേസര്‍ ബദാം എന്നീ നാല് മില്‍ക്ക് ഡ്രിങ്കുകള്‍ വിപണിയിലെത്തിയിരിക്കുന്നത്.

യഥാര്‍ത്ഥ പഴച്ചാറിനൊപ്പം ഇതാദ്യമായി പഴക്കഷണങ്ങളും ചേര്‍ന്ന ഫ്രൂട് ആന്‍ഡ് മില്‍ക്ക് ഡ്രിങ്കുകളാണ് മാംഗോ മിക്‌സഡ് ഫ്രൂട് എന്നിവയെന്ന് കമ്പനി. ഷേക്ക് വിഭാഗത്തില്‍ വാനിലയുടെ സത്തുപയോഗിച്ചുണ്ടാക്കുന്ന ക്ലാസിക് വാനില ഡ്രിങ്കാകട്ടെ കട്ടി കൂടിയതും ക്രീമിയുമാണ്. യഥാര്‍ത്ഥ ബദാം കഷണങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് നട്‌ഷേക്ക് വിഭാഗത്തിലെ കേസര്‍ ബദാം. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കഴിഞ്ഞു.

ഉന്നത ഗുണനിലവാരത്തിലുള്ളതും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്നങ്ങളാല്‍ ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിടുന്ന ഐടിസിയുടെ നയത്തിന്റെ ഭാഗമാണ് പുതിയ ഉല്‍പ്പന്നങ്ങളെന്ന് ഐടിസിയുടെ ഫുഡ്‌സ് ഡിവിഷന്‍ സിഇഒ ഹേമന്ത് മാലിക് കൊച്ചിയില്‍ പറഞ്ഞു. റെഡിറ്റുഡ്രിങ്ക് മില്‍ക്ക് ഡ്രിങ്ക് വിഭാഗം വന്‍വളര്‍ച്ചയാണ് ഈയിടെയായി കാഴ്ചവെയ്ക്കുന്നത്. ആരോഗ്യകരമായ പാനീയങ്ങളിലേക്ക് ഉപഭോക്കാക്കള്‍ നീങ്ങുന്നതാണ് കാരണം. നിര്‍മാണനരംഗത്ത് മുന്തിയ സാങ്കേതികവിദ്യയിലുള്ള ഞങ്ങളുടെ നിക്ഷേപത്തിനും യഥാര്‍ത്ഥ പഴക്കഷണങ്ങളും ഡ്രൈ ഫ്രൂട്‌സും ഉള്‍ക്കൊള്ളുന്ന ഡ്രിങ്കുകള്‍ക്കുമൊപ്പം ഏറ്റവും നല്ല ഉല്‍പ്പാദനകേന്ദ്രങ്ങളില്‍ നിന്ന് മികച്ച പഴവര്‍ഗങ്ങള്‍ വാങ്ങാനുള്ള സ്ഥാപനമികവും കൂടിച്ചേരുമ്പോള്‍ പാല്‍അധിഷ്ഠിത പാനീയങ്ങളുടെ രംഗത്ത് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധ്യമാകുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും മികച്ച വരവേല്‍പ്പ് ലഭിച്ചതിനു പിന്നാലെ ഗുണനിലവാരത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന കേരളത്തിലും ഇപ്പോള്‍ ഈ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്-ഹേമന്ത് മാലിക് പറഞ്ഞു.

പഞ്ചാബിലെ കപൂര്‍തലയിലുള്ള അത്യന്താധുനിക ഐസിഎംഎല്ലിലാണ് (ഇന്റഗ്രേറ്റഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ് മാനുഫാക്ചറിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഫെസിലിറ്റി) സണ്‍ഫീസ്റ്റ് വണ്ടേഴ്‌സ് മില്‍ക് ശ്രേണിയുടെ ഉല്‍പ്പാദനവും പാക്കിംഗും. 200 മില്ലി ബോട്ടിലുകളില്‍ ലഭ്യമായിരിക്കുന്ന സണ്‍ഫീസ്റ്റ് വണ്ടേഴ്‌സ് മില്‍ക്ക് ശ്രേണിയിലെ ഡ്രിങ്കുകളുടെ വിലനിലവാരം 25-35 രൂപ റേഞ്ചിലാണ്.

ഐടിസി ബ്രാന്‍ഡിലുള്ള പാക്കേജ്ഡ് ഫുഡ്‌സ് ബിസിനസ് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫുഡ് ബിസിനസുകളിലൊന്നും ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഫുഡ് കമ്പനിയുമാണ്. ആശീര്‍വാദ്, സണ്‍ഫീസ്റ്റ്, ബിംഗോ!, യിപ്പീ!, കിച്ചന്‍സ് ഓഫ് ഇന്ത്യ, ബി നാച്വറല്‍, മിന്റ്ഓകാന്‍ഡിമാന്‍, ഗംഓണ്‍ തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ ഐടിസിയുടേതാണ്. വടക്കേ അമേരിക്ക, ആഫ്രിക്ക, മിഡ്ല്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് ഐടിസി ഫുഡ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: Milk drink