തീവ്ര വലതുപക്ഷ സംഘടനകളെയും വ്യക്തികളെ പ്ലാറ്റ്‌ഫോമില്‍നിന്നും ഫേസ്ബുക്ക് നീക്കം ചെയ്തു

തീവ്ര വലതുപക്ഷ സംഘടനകളെയും വ്യക്തികളെ പ്ലാറ്റ്‌ഫോമില്‍നിന്നും ഫേസ്ബുക്ക് നീക്കം ചെയ്തു

ലണ്ടന്‍: ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി), ദ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് (ഇഡിഎല്‍), ബ്രിട്ടന്‍ ഫസ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ സംഘടനകളെയും, വ്യക്തികളെയും പ്ലാറ്റ്‌ഫോമില്‍നിന്നും ഫേസ്ബുക്ക് നീക്കം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണു നീക്കം ചെയ്തത്.

തീവ്രചിന്താഗതിക്കാരെ ശാക്തീകരിക്കുന്ന പ്ലാറ്റ്‌ഫോം എന്ന വിമര്‍ശനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിനെതിരെ ഉയര്‍ന്നിരുന്നെങ്കിലും അന്നവര്‍ അത് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തീവ്രചിന്താഗതിക്കാരെയും സംഘടനകളെയും പ്ലാറ്റ്‌ഫോമില്‍നിന്നും നീക്കം ചെയ്തിരിക്കുകയാണു ഫേസ്ബുക്ക്. വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളും സന്ദേശങ്ങളും അടിച്ചമര്‍ത്തുകയെന്നതാണു ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ഫെബ്രുവരി മുതല്‍ നടപടികളും ആരംഭിച്ചിരുന്നു. തീവ്രവലതുപക്ഷ ആക്ടിവിസ്റ്റ് എന്ന് അറിയപ്പെടുന്ന ടോമി റോബിന്‍സണിനെ പ്ലാറ്റ്‌ഫോമില്‍നിന്നും ഫേസ്ബുക്ക് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഫേസ്ബുക്കിന്റെ നടപടിയെ ലേബര്‍ എംപി കൂപ്പര്‍ അഭിനന്ദിച്ചു. ഒരാഴ്ച മുമ്പ് ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്ന രാജ്യമാക്കി ബ്രിട്ടനെ മാറ്റുമെന്നു സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു. ഇതിന് ഒരാഴ്ച പിന്നിട്ടപ്പോഴാണു ഫേസ്ബുക്ക് തീവ്രവലതുപക്ഷ സംഘടനകളെയും വ്യക്തികളെയും പ്ലാറ്റ്‌ഫോമില്‍നിന്നും നീക്കം ചെയ്തിരിക്കുന്നത്.

Comments

comments

Categories: FK News
Tags: Facebook