ദുബായ് അടക്കിവാഴുന്ന 4 ശതകോടീശ്വരന്മാര്‍

ദുബായ് അടക്കിവാഴുന്ന 4 ശതകോടീശ്വരന്മാര്‍

സമ്പത്തിന്റെയും സംരംഭകത്വത്തിന്റെയും കാര്യത്തില്‍ മുന്‍പന്തിയിലാണ് ദുബായിയുടെ സ്ഥാനം. മധ്യപൂര്‍വ യുഎഇയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ് ദുബായ്.സമ്പന്നതയുടെ അടിസ്ഥാനത്തില്‍ ‘ഗള്‍ഫ് ടൈഗര്‍; എന്നാണ് ദുബായ് അറിയപ്പെടുന്നത് തന്നെ. യുഎഇയിലെ രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള പ്രദേശമാണ് ദുബായ്. മറ്റ് അറബ് നഗരങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരരംഗത്തിനുള്ള മികവും അത്യാധുനിക സൗകര്യങ്ങളും ദുബായ് നഗരത്തെ ധനികരുടെ പ്രിയപ്പെട്ടയിടമാക്കി മാറ്റുന്നു. സംരംഭങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് ദുബായ് എന്നതിനാല്‍ തന്നെ പല പ്രമുഖ ബിസിനസ് കുടുംബങ്ങളും കാലങ്ങളായി ഇവിടെ കുടുംബ ബിസിനസ് നടത്തി വരുന്നു. എന്തിനേറെ പറയുന്നു, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഒട്ടുമിക്ക കേരളാ സംരംഭങ്ങളും തുടക്കത്തില്‍ തന്നെ തെരെഞ്ഞെടുത്തത് ദുബായ് ആണ്.

വെല്‍ത്ത് എക്‌സ്, യുബിഎസ് എന്നീ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 30 ഓളം ശതകോടീശ്വരന്മാരാണ് ദുബായ് നഗരത്തിലുള്ളത്.മാത്രമല്ല ഏറ്റവും പുതിയതും സമഗ്രവുമായ പട്ടിക ഫോര്‍ബ്‌സ് പട്ടികയില്‍ ലോകത്തിലെ ശതകോടീശ്വരന്മാരില്‍ ഏഴ് പേര് ദുബായില്‍ നിന്നുള്ളവരാണ്. വരും നാളുകളില്‍ കോടീശ്വരന്മാരുടെ നഗരമെന്ന് ദുബായ് അറിയപ്പെട്ടത് അതിലൊട്ടും അതിശയോക്തിയുണ്ടാകില്ലെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദുബായ് നഗരത്തിന്റെ ഓരോ ചെറു ചലനങ്ങളും നിരീക്ഷിക്കാന്‍ കഴിയുന്ന 4 ശതകോടീശ്വരന്മാര്‍ ഇവരാണ്

അബ്ദുള്ള ബിന്‍ അഹ്മദ് അല്‍ ഖുറൈര്‍

ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്ക് പ്രകാരം അബ്ദുള്ള ബിന്‍ അഹ്മദ് അല്‍ ഖുറൈറിന്റെ ആകെ ആസ്തി 5.9 ബില്യണ്‍ ഡോളറാണ്. ലോകധനികരുടെ പട്ടികയില്‍ ഇദ്ദേഹത്തിന് 296 ആം സ്ഥാനമാണുള്ളത്. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അബ്ദുള്ള ബിന്‍ അഹ്മദ് അല്‍ ഖുറൈര്‍ ധനികരുടെ പട്ടികയില്‍ ഇടം നേടിയത് കുടുംബ ബിസിനസിന്റെ പിന്തുണകൊണ്ടല്ല. 1967 ല്‍ യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ മാഷെര്‍ഖ് ബാങ്ക് സ്ഥാപിച്ചുകൊണ്ടാണ് അബ്ദുള്ള ബിന്‍ അഹ്മദ് അല്‍ ഖുറൈര്‍ സംരംഭലോകത്ത് സജീവമാകുന്നത്. തുടക്കം മുതല്‍ ഇന്നോളം അല്‍ ഖുറൈര്‍ ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നു കാര്യങ്ങള്‍ നിയന്ത്രിക്കുന്നു.അദ്ദേഹത്തിന്റെ മകന്‍ അബ്ദുള്‍ അസീസ് ആണ് ബാങ്കിന്റെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

അല്‍ ഖുറൈര്‍ കുടുംബത്തിന്റെ സകല സ്വത്ത് വകകളും സംരക്ഷിക്കുന്നതും നടത്തിക്കൊണ്ടുപോകുന്നതും അല്‍ ഗുര്‍യര്‍ ഗ്രൂപ്പ് എന്ന ഹോള്‍ഡിംഗ് കമ്പനിയാണ്. ബാങ്കിന് പുറമെ ഭക്ഷ്യ, റീട്ടെയ്ല്‍, നിര്‍മാണ കമ്പനികളും അല്‍ ഖുറൈര്‍ ഗ്രൂപ്പിന് കീഴിലുണ്ട്. 1990 ഈ സ്ഥാപനങ്ങള്‍ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകള്‍ക്ക് കീഴില്‍ കൊണ്ട് വന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പാസ്ത ഫാക്ടറി അല്‍ ഖുറൈര്‍ ഗ്രൂപ്പിന്റെ ഭക്ഷ്യ വിഭാഗത്തിന് കീഴിലുള്ളതാണ്. ദുബായ് മെട്രോ നിര്‍മ്മിക്കുന്നതിനും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ പുറംഭാഗം നിര്‍മിക്കുന്നതിനുമുള്ള കോണ്ട്രാക്റ്റ് അല്‍ ഖുറൈറിന്റെ നിര്‍മാണ കമ്പനിക്കായിരുന്നു.

2015 ജൂണില്‍ അബ്ദുള്ള അല്‍ ഖുറൈര്‍ തന്റെ ആസ്തികളില്‍ മൂന്നിലൊന്ന് സ്വത്ത് പുതിയ ചാരിറ്റി അല്‍ ഖുറൈര്‍ ഫൌണ്ടേഷനു വേണ്ടി സംഭാവന ചെയ്തു. പ്രൈമറി, സെക്കന്‍ഡറി തലങ്ങളില്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നത്തിനായുള്ള പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ അല്‍ ഖുറൈര്‍ ഗ്രൂപ്പ് സദാസജ്ജമാണ്. നൂതനമായ 15,000 സ്‌കോളര്‍ഷിപ്പ് നടപ്പാക്കാനാണ് ഗ്രൂപ്പ് ആഗ്രഹിക്കുന്നത്.

മജീദ് അല്‍ ഫുടൈം

മജീദ് അല്‍ ഫുടൈം ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ ഉടമയും നടത്തിപ്പുകാരനുമാണ് ദുബായ് നഗരത്തിന്റെ ശതകോടീശ്വര പട്ടികയിലെ രണ്ടാമനായ മജീദ് അല്‍ ഫുടൈം. 4.6 ബില്ല്യണ്‍ ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ ആസ്തി. 1992ലാണ് മജീദ് അല്‍ ഫുടൈം കമ്പനി സ്ഥാപിച്ചത്. ശതകോടീശ്വരനായ അബ്ദുള്ള അല്‍ ഫുടൈമിന്റെ സഹോദരനാണ് മജീദ് അല്‍ ഫുടൈം. ഷോപ്പിംഗ് മാള്‍ മാനേജ്‌മെന്റ്, റീട്ടെയില്‍ വ്യാപാരം, വിനോദം, വിനോദം തുടങ്ങിയ മേഖലകളിലാണ് മജീദ് അല്‍ ഫുടൈം കമ്പനിക്ക് നിക്ഷേപമുള്ളത്. ബിസിനസില്‍ അര്‍പ്പിച്ച ആത്മവിശ്വാസവും അര്‍പ്പണ മനോഭാവവും മൂലം മികച്ച സംരംഭകത്വ സാമ്രാജ്യം വളര്‍ത്തിയെടുത്ത വ്യക്തിയാണ് മജീദ് അല്‍ ഫുടൈം.

മജീദ് അല്‍ ഫുടൈം ഹോള്‍ഡിംഗ് ഗ്രൂപ്പ് 2016 ല്‍ 8 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ദുബായ് കമ്പനിയായി മാറിയത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിന്റെ പിന്‍ബലത്തിലാണ്. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലുമാന് സ്ഥാപനത്തിന് പ്രധാനമായും ഉപഭോക്താക്കളുള്ളത്. 2018 ലെ കണക്കുകള്‍ പരാക്രമം മജീദ് അല്‍ ഫുടൈം ഗ്രൂപ്പിന് ഈ രാജ്യങ്ങളില്‍ 2 ഹോട്ടലുകള്‍, 21 ഷോപ്പിംഗ് മാളുകള്‍, മൂന്ന് മിക്‌സഡ് സാസസ് സെന്റര്‍ സെന്ററുകള്‍ എന്നിവയുണ്ട്. എമിറേറ്റ്‌സിന്റെ ദുബായ് മാള്‍, ഈജിപ്ത് കെയ്‌റോയിലെ മാള്‍ എന്നിവയും മജീദ് അല്‍ ഫുടൈം ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ളതാണ്.

ഹുസൈന്‍ സാജ്‌വാനി

ദുബായ് നഗരത്തിലെ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് നിര്‍മാതാവും ദമാക് പ്രോപ്പര്‍ട്ടീസ് ഉടമയുമായ ഹുസൈന്‍ സാജ്‌വാനിക്ക് 4.1 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ദമക് പ്രോപ്പര്‍ട്ടീസിന്റെ നിലവിലെ ചെയര്‍മാനാണ് ഇദ്ദേഹം. ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ വിതരണ രംഗത്തു നിന്നുമാണ് ഹുസൈന്‍ സാജ്‌വാനി റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് എത്തുന്നത്.

അമേരിക്കന്‍ മിലിറ്ററിക്കും ചില കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്കും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തു പ്രവര്‍ത്തിക്കവേയാണ് റിയല്‍ എസ്റ്റേറ്റിലെ സാധ്യതകള്‍ മനസിലാക്കി ഈ മേഖലയിലേക്ക് വരുന്നത്. 2002 ല്‍ തുടക്കമിട്ട കമ്പനി ഇന്ന് ദുബൈയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് സ്ഥാപനന്നാകളില്‍ ഒന്നാണ്. 2013 ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളിത്തത്തോടെ ദുബായിയില്‍ രണ്ട ട്രംപ് ഗോള്‍ഫ് കോഴ്‌സുകള്‍ നിര്‍മിച്ചത് കമ്പനിയുടെ എടുത്തു പറയേണ്ട നേട്ടങ്ങളില്‍ ഒന്നാണ്.

വ്യത്യസ്തമായ കസിച്ചവട തന്ത്രങ്ങള്‍ മെനയുന്നതില്‍ അഗ്രഗണ്യനാണ് ഹുസൈന്‍ സാജ്‌വാനി എന്ന് ഫോബ്‌സ് മാസിക വിലയിരുത്തുന്നു. തന്റെ ആഡംബര വില്ലകളും മറ്റും വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ക്ക് ആഡംബര കാറുകള്‍ സൗജന്യമായി കൊടുക്കുന്ന സാജ്‌വാനിയുടെ ബിസിനസ് തന്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

അബ്ദുള്ള അല്‍ ഫുടൈം

അല്‍ ഫുടൈം ഗ്രൂപ്പിന്റെ ഉടമസ്ഥനും നടത്തിപ്പുകാരനുമാണ് അബ്ദുള്ള അല്‍ ഫുടൈം . ലോകത്തിലെ ഒട്ടുമിക്ക മുന്‍നിര ബ്രാന്‍ഡുകളുടെയും മാനേജ്‌മെന്റ് വിജയത്തിന് പിന്നിലെ ചാലക ശക്തിയാണ് അബ്ദുള്ള അല്‍ ഫുടൈം. 1955 ല്‍ എമിറേറ്റ്‌സില്‍ ടൊയോട്ടയുടെ പ്രധാന വിതരണക്കാരായികൊണ്ടായിരുന്നു അല്‍ ഫുടൈം കമ്പനിയുടെ തുടക്കം. ഇപ്പോള്‍ ടൊയോട്ടയുടെ ദുബായ് വിപണിയുടെ 30 ശതമാനവും അല്‍ ഫുടൈം ഗ്രൂപ്പിന്റേതാണ്. യു.എ.ഇയില്‍ യോയ്‌സ് ‘ആര്‍’ യു, ഐകിയ, ഹെര്‍ട്‌സ്, സാര തുടങ്ങിയ ബ്രാന്‍ഡുകളായി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ഉള്ള കമ്പനിയാണ് അല്‍ ഫുടൈം.

നിലവില്‍ ഈ ഗ്രൂപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുള്ള അല്‍ ഫുടൈമിന്റെ മകന്‍ ഒമര്‍ ആണ് നേതൃത്വം നല്‍കുന്നത്. യു.എ.ഇയിലും പരിസരപ്രദേശങ്ങളിലും നിരവധി വ്യവസായങ്ങളില്‍ അബ്ദുള്ള അല്‍ ഫുടൈം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, എന്‍ജിനീയറിംഗ്, ഇന്‍ഷുറന്‍സ്, റീട്ടെയില്‍, സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി വികസനം എന്നിവയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ദുബായിയുടെ ഈ ശതകോടീശ്വരന് പറയാനുള്ളത്. 3.3 ബില്യണ്‍ ഡോളറാണ് അബ്ദുള്ള അല്‍ ഫുടൈമിന്റെ 2018 ലെ ആസ്തി.

Comments

comments

Categories: Arabia