ഡയറ്റ് പാനീയങ്ങള്‍ക്ക് ആവശ്യകത കൂടുന്നതായി പെപ്‌സിയും കോക്കും

ഡയറ്റ് പാനീയങ്ങള്‍ക്ക് ആവശ്യകത കൂടുന്നതായി പെപ്‌സിയും കോക്കും

കാലറി കുറഞ്ഞ പാനീയങ്ങളുടെ ഉല്‍പ്പാദനം കൂട്ടാന്‍ ഒരുങ്ങി കൊക്കക്കോളയും പെപ്സിയും

  • ഇന്ത്യന്‍ വിപണിയില്‍ ഡയറ്റ് പാനീയങ്ങള്‍ക്കാണ് ഇപ്പോള്‍ വളര്‍ച്ച
  • ഇന്ത്യയിലെ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് (സിഎസ്ഡി) വ്യവസായം 2018ലെ കണക്കനുസരിച്ച് 25,000 കോടി രൂപയുടേതാണ്
  • ഡയറ്റ് കോക്കിന് യുഎസിലും മികച്ച വളര്‍ച്ച
  • കോക്ക്, പെപ്സി, തംസ് അപ്പ്, സ്പ്രൈറ്റ് തുടങ്ങിയ എല്ലാ ബ്രാന്‍ഡുകളിലും കോള നിര്‍മാതാക്കള്‍ ഡയറ്റ് വേരിയന്റുകള്‍ അവതരിപ്പിച്ചിരുന്നു

ന്യൂഡെല്‍ഹി: കോക്കക്കോളയും പെപ്സികോയും ഈ വേനല്‍ക്കാലത്ത് മധുരം കുറച്ചുള്ള കാര്‍ബണേറ്റഡ് പാനീയങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇരു കമ്പനികളും വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ല. ആവശ്യകത കൂടിയതിനാല്‍ ഇത്തരം പാനീയങ്ങളുടെ സ്‌റ്റോക് കുറയുന്നത് ഇതാദ്യമാണ്-വിപണി വിദഗ്ധര്‍ പറയുന്നു.

കോക്ക്, പെപ്സി കമ്പനികളുടെ ഡയറ്റ് പാനീയങ്ങള്‍ക്കുള്ള ക്ഷാമം മൂലം പല രാജ്യങ്ങളിലും ഇറക്കുമതി ചെയ്ത കോളകള്‍ വിപണിയില്‍ എത്തി. ഞങ്ങളുടെ വ്യത്യസ്തമായ ഉല്‍പ്പന്ന നിര, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും മനസിലാക്കിയുള്ളതാണ്. ആരോഗ്യകരമായ കൂടുതല്‍ ഡയറ്റ് പാനീസയങ്ങള്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും-കമ്പനിയുമായി ബന്ധപ്പെട്ട് സ്രോതസ് വ്യക്തമാക്കി.

അതേസമയം തങ്ങളുടെ ഉല്‍പ്പന്നനിരയിലുടനീളം മികച്ച വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് പെപ്സികോയുടെ ഇന്ത്യന്‍ വക്താവ് പറഞ്ഞു. കമ്പനിയുടെ വില്‍പനയില്‍ 51 ശതമാനവും സംഭാവന ചെയ്യുന്നത് കാര്‍ബണേറ്റഡ് പാനീയങ്ങളാണ്. വലിയ റെസ്റ്ററന്റ് ശൃംഖലകള്‍ക്ക് ഡയറ്റ് പാനീയങ്ങളുടെ ആവശ്യകത കൂടി വരികയാണ്. എന്നാല്‍ കമ്പനികളില്‍ നിന്നും വിതരണം കുറവാണ്. കോക്ക്, പെപ്സി, തംസ് അപ്പ്, സ്പ്രൈറ്റ് തുടങ്ങിയ എല്ലാ ബ്രാന്‍ഡുകളിലും കോള നിര്‍മാതാക്കള്‍ ഡയറ്റ് വേരിയന്റുകള്‍ അവതരിപ്പിച്ചിരുന്നു.

പഞ്ചസാര കൂടുതലുള്ള പാനീയങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്മാറി തുടങ്ങുന്നത് കാരണമാണിത്. ഈ ട്രെന്‍ഡ് ഇവിടെ നിലനില്‍ക്കുമെന്നും ആഗോള ഉപഭോക്താക്കളുടെ മുന്‍ഗണനകളായി ഇത് തുടരുമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം.

പ്രോട്ടീന്‍ ഷേക്കുകള്‍ പോലുള്ള പാനീയങ്ങള്‍ പല സ്റ്റാര്‍ട്ടപ്പുകളും വിപണിയിലെത്തിക്കുന്നുണ്ട്. ഇതിലേക്കും വലിയ ബ്രാന്‍ഡുകളുടെ വരവുണ്ടായേക്കും.
ഇന്ത്യയിലെ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് (സിഎസ്ഡി) വ്യവസായം 2018ലെ കണക്കനുസരിച്ച് 25,000 കോടി രൂപയുടേതാണ്. ഏഴ് ശതമാനമാണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്. കോക്കിന്റെ ഏറ്റവും വലിയ വിപണിയായ അമേരിക്കയില്‍ ഡയറ്റ് കോക്ക്, കോക്ക് സീറോ ഷുഗര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തു്‌നനത്.

പെപ്സികോ ഇന്ത്യയുടെ ബോട്ട്‌ലിംഗ് പാര്‍ട്ട്ണര്‍ ആയ വരുണ്‍ ബിവറേജസ് ലിമിറ്റഡും വിപണിയില്‍ മികച്ച വളര്‍ച്ച നേടാമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യന്‍ സോഫ്റ്റ് ഡ്രിങ്ക്സ് വിപണി വളര്‍ച്ചയുടെ പാതയിലാണ്. വാര്‍ഷിക പ്രതിശീര്‍ഷ ബോട്ടില്‍ ഉപഭോഗം 2021 ഓടെ 84 ആയി ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുണ്‍ ബിവറേജസ് ലിമിറ്റഡാണ് അമേരിക്കയ്ക്ക് പുറത്ത് പെപ്സിക്കോയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്രാഞ്ചൈസീ ബോട്ട്ലര്‍.

കാലറി കുറച്ചുകൊണ്ട് എങ്ങനെ ബിസിനസ് വര്‍ധിപ്പിക്കാമെന്നാണ് തങ്ങള്‍ നോക്കുന്നതെന്ന് അടുത്തിടെ കൊക്ക കോളയുടെ ആഗോള സിഇഒ ജെയിംസ് ക്വിന്‍സി പറഞ്ഞിരുന്നു. കോക്ക് സീറോ ഷുഗറിനെ സംബന്ധിച്ചിടത്തോളം 2018 ഏറ്റവും മികച്ച വര്‍ഷമായിരുന്നു. ഏറ്റവും വേഗത്തില്‍ ആ ബ്രാന്‍ഡ് വളര്‍ന്നതും പോയ വര്‍ഷമാണ്-ക്വിന്‍സി വ്യക്തമാക്കി.

Comments

comments

Categories: Top Stories
Tags: Diet cock