അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മൗറിഷ്യന്‍ പച്ചമരുന്നുകള്‍

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മൗറിഷ്യന്‍ പച്ചമരുന്നുകള്‍

മൗറിഷ്യന്‍ പച്ചമരുന്നുകളില്‍ നിന്നു വാറ്റിയെടുക്കുന്ന ചില ഘടകപദാര്‍ത്ഥങ്ങള്‍ക്ക് മാരകമായ അര്‍ബുദത്തിനിടയക്കുന്ന ഒയ്‌സോഫാജിയല്‍ സ്‌ക്വോമോസ് കര്‍സിനോമ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. പല കാന്‍സറുകളും തടയാന്‍ പ്രകൃതി രാസസംയുക്തങ്ങള്‍ക്കാകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദകാരികളായ കോശങ്ങളിലെ മാറ്റം തടയാന്‍ ഈ ഔഷധസസ്യങ്ങള്‍ക്കു കഴിയുന്നു. വിശദാംശങ്ങള്‍ ജേര്‍ണല്‍ ഓഫ് ആക്റ്റ നാച്ചുറയില്‍ പ്രസിദ്ധീകരിച്ചു.

നാട്ടു സസ്യങ്ങളില്‍ മൂന്നിലൊന്നോളം പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്, പക്ഷേ അവരുടെ ചികില്‍സാസാധ്യതയെക്കുറിച്ച് ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതും പ്രകൃതിനാശവുമാണ് ഇതിനു വിഘാതമെന്ന് സെന്റര്‍ തലവന്‍ അലക്‌സാണ്ടര്‍ കാഗാന്‍സ്‌കി പറഞ്ഞു. കാന്‍സര്‍ അടക്കമുള്ള മാരകമായ രോഗങ്ങള്‍ ഭേദപ്പെടുത്താനാകുന്ന ഇലകളില്‍ നിന്നുള്ള സജീവ സംയുക്തങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത് ഒയ്‌സോഫാജിയല്‍ കാന്‍സര്‍ ചികില്‍സയില്‍ ഭാവിയില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ജീവിതശൈലി, ഭക്ഷണ ശീലം, സാങ്കേതികവിദ്യ, സംസ്‌കാരം എന്നിവയുടെ പാര്‍ശ്വഫലങ്ങളാണ് ഒയ്‌സോഫാജിയല്‍ കാന്‍സറിനു കരണം. നിലവില്‍ റേഡിയോ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയവ ജീവിതകാലം മുഴുവന്‍ അനുവര്‍ത്തിക്കേണ്ടി വരും. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന, സങ്കീര്‍ണമായ രോഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തു നടക്കുന്ന കാന്‍സറുകളില്‍ ആറാം സ്ഥാനമാണ് ഒയ്‌സോഫാജിയല്‍ കാന്‍സറിനുള്ളത്. ഭക്ഷണം കഴിക്കാനും ദഹനത്തിനും ഇത് തടസം സ-ഷ്ടിക്കുന്നു. മരുന്നുകള്‍ പോലും വളരെയധികം പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നവയാണ്.

Comments

comments

Categories: Health