ബിജെപിയും കോണ്‍ഗ്രസും എയര്‍ക്രാഫ്റ്റുകള്‍ക്കായി ചെലവഴിച്ചത് 500 കോടി

ബിജെപിയും കോണ്‍ഗ്രസും എയര്‍ക്രാഫ്റ്റുകള്‍ക്കായി ചെലവഴിച്ചത് 500 കോടി

പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ദേശീയ നേതാക്കള്‍ എത്തുന്നതിന്റെ ഭാഗമായി സ്വകാര്യ ചോപ്പറുകളും എയര്‍ക്രാഫ്റ്റുകളും പറന്നിറങ്ങുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നേതാക്കളുടെ രഹെലികോപ്റ്റര്‍ ഉപയോഗത്തില്‍ വലിയ വര്‍ധന പ്രകടമാണ്. 2014 മുതല്‍ പൊതു തെരഞ്ഞെടുപ്പിനും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കുമായി കോണ്‍ഗ്രസും ബിജെപിയും മൊത്തമായി 496 കോടി രൂപയാണ് ഹെലികോപ്റ്ററുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് ചെലവഴിച്ചിട്ടുള്ളത്. 2019ലെ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചെലവിട്ട തുകകള്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്താന്‍ ഇരിക്കുന്നതേയുള്ളൂ.

ബിജെപി പ്രധാനമായും രണ്ട് കമ്പനികളെയാണ് ചോപ്പറുകള്‍ക്കായും എയര്‍ക്രാഫ്റ്റുകള്‍ക്കായും ആശ്രയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പല കമ്പനികളില്‍ നിന്നും ചോപ്പറുകള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. മണിക്കൂറിന് 1.5 ലക്ഷം രൂപയാണ് എറ്റവും വിലക്കുറവില്‍ ലഭ്യമായ എയര്‍ക്രാഫ്റ്റുകള്‍ക്ക് പോലും നല്‍കേണ്ടത്. 65,000 രൂപ മുതലാണ് ചോപ്പറുകളുടെ ഒരു മണിക്കൂറിനുള്ള വാടക.
തെരഞ്ഞെടുപ്പ് കാലത്തെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് നിരക്കുകള്‍ വര്‍ധിപ്പിക്കാറുണ്ടെന്നാണ് എയര്‍ക്രാഫ്റ്റ് കമ്പനികളിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

Comments

comments

Categories: FK News
Tags: BJP, Congress