ബെനല്ലി ടിആര്‍കെ ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു

ബെനല്ലി ടിആര്‍കെ ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു

യഥാക്രമം 5.10 ലക്ഷം, 5.50 ലക്ഷം രൂപയാണ് ടിആര്‍കെ 502, ടിആര്‍കെ 502 എക്‌സ് അഡ്വഞ്ചര്‍ ടൂറര്‍ മോഡലുകളുടെ ഇന്ത്യ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ബെനല്ലി ടിആര്‍കെ 502, ബെനല്ലി ടിആര്‍കെ 502 എക്‌സ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. പതിനായിരം രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. യഥാക്രമം 5.10 ലക്ഷം രൂപ, 5.50 ലക്ഷം രൂപയാണ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുടെ ഇപ്പോഴത്തെ ഇന്ത്യ എക്‌സ് ഷോറൂം വില.

വില വര്‍ധിപ്പിച്ച ശേഷവും സെഗ്‌മെന്റില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളുകളാണ് ബെനല്ലി ടിആര്‍കെ 502, ടിആര്‍കെ 502 എക്‌സ് എന്നിവ. എതിരാളികളായ കാവസാക്കി വെഴ്‌സിസ് 650, സുസുകി വി-സ്‌ട്രോം 650 എക്‌സ്ടി മോഡലുകള്‍ക്ക് ഈ രണ്ട് മോട്ടോര്‍സൈക്കിളുകളേക്കാള്‍ വില കൂടുതലാണ്.

വില വര്‍ധനയോടൊപ്പം, മോട്ടോര്‍സൈക്കിള്‍ കസ്റ്റമൈസേഷന്‍ പ്രോഗ്രാം കൂടി ബെനല്ലി പ്രഖ്യാപിച്ചു. ടിഎന്‍ടി 300, ടിഎന്‍ടി 302ആര്‍, ടിഎന്‍ടി 600ഐ എന്നിവയാണ് ഇറ്റാലിയന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍ക്കുന്ന മറ്റ് മോട്ടോര്‍സൈക്കിളുകള്‍.

Comments

comments

Categories: Auto
Tags: Benelli TRK