യുഎസ് ഭീഷണി: ഓഹരി വിപണികളില്‍ ഇടിവ്

യുഎസ് ഭീഷണി: ഓഹരി വിപണികളില്‍ ഇടിവ്

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ച ഇളവ് യുസ് അവസാനിപ്പിക്കൊനൊരുങ്ങുന്നെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി വിപണിയില്‍  500 പോയിന്റ് ഇടിവാണുണ്ടായത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 11,600 പോയിന്റിനും താഴെയാണ്. രൂപയുടെ മൂല്യവും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങളും ഇടിഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും സ്വകാര്യ ബാങ്കുകളുടെയും ഓഹരികളാണ് ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്. റിലയന്‍സ് ഓഹരികള്‍ 2.71 ശതമാനം ഇടിഞ്ഞ് 1,344.80 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ കുറഞ്ഞ് 69.59 ല്‍ എത്തി. രൂപയുടെ മൂല്യത്തിലുണ്ടായ കുറവ് ഇന്ത്യന്‍ ഓഹരികളില്‍ മേലുള്ള വിദേശ നിക്ഷേപകരുടെ താല്‍പ്പര്യം കുറയാനും വഴിവെച്ചിട്ടുണ്ട്. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ എണ്ണ വിലയില്‍ 3.3 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എണ്ണയുടെ വിലയില്‍ അഞ്ചു മാസങ്ങള്‍ക്കിടയിലുള്ള ഏറ്റവും വലിയ ഉയര്‍ച്ചയാണിത്.

Comments

comments

Categories: Business & Economy
Tags: share market