യുവസംരംഭകര്‍ക്കിതാ സുവര്‍ണ അവസരം…

യുവസംരംഭകര്‍ക്കിതാ സുവര്‍ണ അവസരം…
  • 54 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് പരിപാടി
  • ആഗോള വ്യാപകമായി സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് ഇത് നടപ്പാക്കുന്നത്
  • ഇതിനോടകം 3500 സ്റ്റാര്‍ട്ടപ് വീക്കെന്‍ഡുകളാണ് 150 രാജ്യങ്ങളിലായി നടത്തിയിട്ടുള്ളത്

തിരുവനന്തപുരം: ഏപ്രില്‍ 26 മുതല്‍ 28 വരെ ഗൂഗിള്‍ ഓന്‍ട്രപ്രനേഴ്‌സിന്റെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ തിരുവനന്തപുരത്ത് ടെക്സ്റ്റാര്‍ സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് നടത്തുന്നു.

സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് എന്ന 54 മണിക്കൂര്‍ പരിപാടി ആഗോള വ്യാപകമായി നടത്തുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംരംഭകത്വം എന്നത് നേരിട്ട് അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. നാലാഞ്ചിറ ബി-ഹബ്ബില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച് തുടര്‍ച്ചയായാണ് സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് നടത്തുന്നത്. സംരംഭകര്‍ക്ക് സാങ്കേതികമേഖലയിലോ പുറത്തുള്ളതോ ആശയങ്ങള്‍ സദസിനുമുന്നില്‍ അവതരിപ്പിച്ച് മാതൃകകള്‍ ആവിഷ്‌കരിക്കാനോ കോഡിംഗ് നടത്താനോ രൂപകല്‍പന ചെയ്യാനോ വിപണിയ്ക്ക് അനുയോജ്യമാക്കാനോ കഴിയും. അവ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്നുവര്‍ക്കു മുന്നില്‍ അവതരിപ്പിച്ച് ആശയങ്ങള്‍ പുനരവലോകനം നടത്താനും കഴിയും.

സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, ഭിന്നശേഷി, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളിലെ തങ്ങളുടെ ആശയങ്ങള്‍ അടുത്ത തലങ്ങളിലേ്ക്ക് കൊണ്ടുപോകാന്‍ സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് സഹായിക്കും. ഈ ആശയങ്ങള്‍ വിപണിക്ക് അനുസൃതമായി പരിഷ്‌കരിക്കാനും തങ്ങള്‍ക്ക് സംരംഭങ്ങള്‍ക്ക് പങ്കാളികളെ കണ്ടെത്താനും പരിപാടിയിലൂടെ കഴിയും.

ഡെവലപ്പര്‍മാര്‍, ബിസിനസ് മാനേജര്‍മാര്‍, വിപണന വിദഗ്ധര്‍, ഗ്രാഫിക് ആര്‍ട്ടിസ്റ്റുകള്‍, സ്റ്റാര്‍ട്ടപ് കുതുകികള്‍ തുടങ്ങിയവരായിരിക്കും പങ്കെടുക്കുക. 60 പേര്‍ക്കു മാത്രമാണ് പ്രവേശനം. ഇതിനോടകം 3500 സ്റ്റാര്‍ട്ടപ് വീക്കെന്‍ഡുകളാണ് 150 രാജ്യങ്ങളിലായി നടത്തിയിട്ടുള്ളത്.

സ്റ്റാര്‍ട്ടപ് നിക്ഷേപ സമാഹരണം

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ടെക്‌നോപാര്‍ക്കിലെ കെഎസ്‌യുഎം ഇന്‍കുബേഷന്‍ സെന്ററിലുള്ള മീറ്റപ് കഫെയില്‍ ഏപ്രില്‍ 26ന് ലെറ്റ്‌സ് വെന്‍ച്വറുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപ സമാഹരണത്തിനു സഹായിക്കുന്നതിനുള്ള ശില്‍പ്പശാല സംഘടിപ്പിക്കുന്നു.

ഏന്‍ജല്‍ നിക്ഷേപത്തിനും ധനസമാഹരണത്തിനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് ഇന്ത്യയില്‍ ഏറെ വിശ്വസനീയതയുള്ള സ്ഥാപനമാണ് ലെറ്റ്‌സ് വെന്‍ച്വര്‍. നിക്ഷേപത്തിന് അനുയോജ്യമായ തരത്തില്‍ ഓണ്‍ലൈനില്‍ തങ്ങളുടെ പ്രൊഫൈല്‍ സൃഷ്ടിക്കുന്നതിനും അക്രഡിറ്റ് ചെയ്ത നിക്ഷേപകരുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും ലെറ്റ്‌സ് വെന്‍ച്വര്‍ സഹായിക്കും.

പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഏന്‍ജല്‍, സീഡ്, പ്രീസീരീസ് എ തലങ്ങളില്‍ നിക്ഷേപം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 26ന്റെ ശില്‍പ്പശാലയില്‍ പങ്കെടുത്ത് ഇതിനുള്ള വഴികള്‍ തേടാമെന്ന് കെഎസ് യുഎം അറിയിച്ചു. രാവിലെ മൂന്നു മുതല്‍ വൈകുന്നേരം ആറുവരെയാണ് ശില്‍പ്പശാല.

Comments

comments

Categories: FK News
Tags: Startup