അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യത

അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യത

അഞ്ചാം പനി വിരുദ്ധ വാക്‌സിനേഷന്‍ കുറയുന്നത് രോഗം പൊട്ടിപ്പുറപ്പെടാന്‍ കൂടുതല്‍ സാധ്യത സൃഷ്ടിക്കുന്നുവെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിരോധ കുത്തിവെപ്പ് രംഗത്ത് അടിയന്തര ശ്രദ്ധയും പുനക്രമീകരണവും നടത്തിയില്ലെങ്കില്‍ രോഗം സര്‍വ്വശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്നും ന്യൂറോണ്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം മുന്നറിയിപ്പു തരുന്നു. ഇന്ന്, ഈ സാംക്രമികരോഗം ഓരോ വര്‍ഷവും ആഗോളതലത്തില്‍ ഒരു ലക്ഷത്തില്‍പ്പരം മരണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. യുഎസില്‍ അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടത് ലോകവ്യാപകമായ രോഗസംക്രമണത്തിന്റെ ആരംഭമായി കണക്കാക്കാം. അഞ്ചാംപനി വൈറസ് വളരെ പെട്ടെന്നു പടരുന്നതാണ്. കുട്ടികളിലാണ് രോഗബാധ കൂടുതല്‍ കണ്ടെത്തുന്നത്. കടുത്ത പനി, ചുമ, മൂക്കുചീറ്റലും തുമ്മലും, കണ്ണ് ചുവക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഈ ശ്വാസകോശ രോഗത്തില്‍ കാണപ്പെടുക. പ്രതിരോധ കുത്തിവെപ്പ് അല്ലാതെ മറ്റൊരു പ്രതിവിധിയും ഇതിനില്ല. വാക്‌സിനെതിരായ പ്രചാരണങ്ങള്‍ യുഎസിലെ മാതാപിതാക്കളെ വളരെയധികം സ്വാധീനിച്ചിരിക്കുന്നുവെന്നതാണ് രോഗവ്യാപനം തടയുന്നതില്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

വാക്‌സിനുകളിലെ ചേരുവകള്‍ ഓട്ടിസത്തിനോ മറ്റ് പാര്‍ശ്വഫലങ്ങള്‍ക്കോ കാരണമാകും എന്ന് അവര്‍ വിശ്വസിക്കുന്നു. അഞ്ചാംപനി വൈറസ് രണ്ട് മണിക്കൂറോളം വായുവില്‍ അതിജീവിച്ചു നില്‍ക്കും. ശ്വാസോച്ഛ്വാസം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയാണിത് പകരുന്നത്. ശിശുക്കള്‍, വൃദ്ധര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ അണുബാധയുടെ പ്രത്യാഘാതങ്ങള്‍ രൂക്ഷമാകും. ന്യൂമോണിയ, എന്‍സെഫലൈറ്റിസ്, അണുബാധകള്‍, അന്ധത, മരണം എന്നിവപോലുള്ള അസുഖങ്ങള്‍ ഉണ്ടാകാം. വളരെ എളുപ്പത്തില്‍ തടയുന്ന സാംക്രമികരോഗങ്ങളില്‍ ഒന്നാണിത്. വാസ്തവത്തില്‍, ഈ രോഗം ഉന്മൂലനം ചെയ്യാനും ഇല്ലാതാക്കാനും സാധിക്കും. എന്നിരുന്നാലും, ഈ ലക്ഷ്യം നേടുന്നതിന് മാതാപിതാക്കളുടെ.ും ആരോഗ്യവിദഗ്ധരുടെയും ഭരണകൂടങ്ങളുടെയും ഒരുമിച്ച പ്രവര്‍ത്തനം ആവശ്യമാണ്. മരുന്നിന്റെ പ്രതിരോധശേഷി കുറയുമ്പോള്‍, സംരക്ഷണം ദുര്‍ബലമാകുന്നു. ഇത്, രോഗം പൊട്ടിപ്പുറപ്പെടുന്നതിന് കൂടുതല്‍ സാധ്യത സൃഷ്ടിക്കുമെന്നു മാത്രമല്ല, ഇടയ്ക്കിടെ ഇത് പൊട്ടിപ്പുറപ്പെടാന്‍ അവസരമുണ്ടാക്കുമെന്നതാണ് ആരോഗ്യവിദഗ്ധരില്‍ ഭീതി ജനിപ്പിക്കുന്നത്.

Comments

comments

Categories: Health
Tags: Measles