മസൂദ് അസ്ഹര്‍ വിഷയം ചര്‍ച്ചയാകും

മസൂദ് അസ്ഹര്‍ വിഷയം ചര്‍ച്ചയാകും

ബെയ്ജിംഗ്: പാക് ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വിഘാതമായി നില്‍ക്കുന്ന ചൈനയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഇന്ത്യയുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയിലെ സ്റ്റേറ്റ് കൗണ്‍സിലര്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ ഗോഖലെ ഇന്നലെ ബെയ്ജിംഗിലെത്തി. ഐക്യരാഷ്ട്ര സഭയുടെ 1267 സാംഗ്ഷന്‍ കമ്മിറ്റിയില്‍ ഇന്ത്യയും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് അസ്ഹറിനെതിരെ കൊണ്ടുവന്ന പ്രമേയങ്ങളൊക്കെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈന എതിര്‍ത്തിരുന്നു.

ബെയ്ജിംഗില്‍ ചൈനീസ് സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തിന്റെ രണ്ടാമത്തെ എഡിഷന്‍ നടക്കുന്ന അതേ ആഴ്ചയിലാണ് വിജയ് ഗോഖലെ ചൈനയിലെത്തിയിരിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ ഉച്ചകോടിയും ഇന്ത്യ ബഹിഷ്‌കരിക്കുകയാണ്. പാക് അധീന കശ്മീരിയൂടെ ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി) നിര്‍മിക്കുന്നത് ആഭ്യന്തര വിഷയത്തിലുളഅള കൈകടത്തലായി കണ്ടാണ് ഇന്ത്യ വിട്ടു നില്‍ക്കുന്നത്. ബിആര്‍ഐ പദ്ധതി ചൈനയുടെ സാമ്രാജ്യത്ത മേഹത്തിന്റെ ഉപോല്‍പ്പന്നമാണെന്ന് കുറ്റപ്പെടുത്തി അമേരിക്കയും ഇത്തവണത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. അതേസമയം, 37 രാജ്യങ്ങളുടെയും 100 അന്താരാഷ്ട്ര സംഘടനകളുടെയും മേധാവികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ബെയ്ജിംഗ് അവകാശപ്പെടുന്നത്.

Comments

comments

Categories: FK News
Tags: railway