ചാകണ്‍ പ്ലാന്റില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

ചാകണ്‍ പ്ലാന്റില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

പത്ത് ലക്ഷമെന്ന എണ്ണം തികച്ച കാറായി ഫോക്‌സ്‌വാഗണ്‍ അമിയോ അസംബ്ലി ലൈനില്‍നിന്ന് പുറത്തെത്തിച്ചു

ന്യൂഡെല്‍ഹി : പുണെയ്ക്കു സമീപം ചാകണില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ ഫോക്‌സ്‌വാഗണ്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ചു. ചാകണ്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ നേട്ടം കൈവരിച്ചത്. ഫോക്‌സ്‌വാഗണ്‍ അമിയോ മോഡലാണ് പത്ത് ലക്ഷമെന്ന എണ്ണം തികച്ച കാറായി അസംബ്ലി ലൈനില്‍നിന്ന് പുറത്തെത്തിച്ചത്. ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഗുര്‍പ്രതാപ് ബൊപ്പാരൈ, ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ഡയറക്റ്റര്‍ സ്റ്റീഫന്‍ ക്ണാപ്പ്, ചാകണ്‍ പ്ലാന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്ലാന്റിലെ പഴയ ജീവനക്കാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

2009 മാര്‍ച്ച് 31 നാണ് ചാകണ്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌കോഡ ഫാബിയ ആണ് ആദ്യമായി നിര്‍മ്മിച്ച കാര്‍. 2010 അവസാനത്തോടെ ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ, സ്‌കോഡ റാപ്പിഡ് എന്നീ മോഡലുകള്‍ നിര്‍മ്മിച്ചുതുടങ്ങി. 2012 മുതല്‍ ദക്ഷിണാഫ്രിക്കയിലേക്കും മറ്റ് വിദേശ വിപണികളിലേക്കും ഇവിടെ നിന്ന് കയറ്റുമതി ആരംഭിച്ചു. പുണെ പ്ലാന്റില്‍ നിര്‍മ്മിച്ച നാല് ലക്ഷത്തിലധികം കാറുകള്‍ കയറ്റുമതി ചെയ്തത് ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ അമ്പതിലധികം വിപണികളിലേക്കാണ്.

Comments

comments

Categories: Auto
Tags: Volkswagen