പിന്‍വാങ്ങി റിലയന്‍സ്

പിന്‍വാങ്ങി റിലയന്‍സ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് വിപണിയില്‍ സ്വന്തം സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ ഫഌപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര തുടങ്ങിയവയില്‍ നിന്ന് റിലയന്‍സ് പിന്‍വലിക്കാനാരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. അന്താരാഷ്ട്ര ഫാഷന്‍, ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡുകളുമായി ഏറ്റവുമധികം കരാറുകളുള്ള ഇന്ത്യന്‍ കമ്പനിയാണ് റിലയന്‍സ്. ആഗോള ബ്രാന്‍ഡുകളായ ഡീസല്‍, കേറ്റ സ്പാഡ്, സ്റ്റീവ് മാഡന്‍, ബുര്‍ബെറി, കനാലി, എംപോറിയോ, അര്‍മാണി, ഫുര്‍ല, ജിമ്മി ചൂ, മാര്‍ക്‌സ്& സ്‌പെന്‍സര്‍ എന്നിവയുടെ ഇന്ത്യയിലെ വില്‍പ്പനാവകാശം കമ്പനിക്കാണ്. ഇവയുടെ ഉല്‍പ്പന്നങ്ങളും ഇനി മറ്റ് ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ലഭിക്കില്ല. തേര്‍ഡ് പാര്‍ട്ടി മാര്‍ക്കറ്റ് പ്ലാറ്റ് ഫോമുകള്‍ക്ക് ഇനി പുതിയ സ്റ്റോക്കുകള്‍ നല്‍കേണ്ടെന്നാണ് റിലയന്‍സ് ബ്രാന്‍ഡ്‌സിന്റെ ഓഫീസില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. 2018 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ബ്രാന്‍ഡിന്റെ വരുമാനം 336.41 കോടി രൂപയാണ്. 2018 ജൂലൈയിലാണ് കമ്പനിയുടെ ഓണ്‍ലൈന്‍-ടു-ഓഫ്‌ലൈന്‍ സംരംഭത്തെപ്പറ്റി ചെയര്‍മാന്‍ മുകേഷ് അബാനി വെളിപ്പെടുത്തിയിരുന്നത്. റിലയന്‍സ് ഇന്‍ഫോകോം, റിലയന്‍സ് റീട്ടെയ്ല്‍സ് എന്നീ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമായിരിക്കും പുതിയ സംരഭത്തില്‍ പ്രതിഫലിക്കുക.

Comments

comments

Categories: FK News
Tags: Reliance

Related Articles