പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുങ്‌ബെര്‍ഗ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുങ്‌ബെര്‍ഗ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍: സ്വീഡനില്‍നിന്നുള്ള 16കാരി ഗ്രേറ്റ തുങ്‌ബെര്‍ഗ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശകരുമായുള്ള പാപ്പയുടെ പ്രതിവാര സമ്പര്‍ക്കത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച. പാപ്പയെ സന്ദര്‍ശിക്കാനെത്തിയ ഗ്രേറ്റ ‘ ജോയ്ന്‍ ദ ക്ലൈമറ്റ് സ്‌ട്രൈക്ക്’ (കാലാവസ്ഥയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിചേരൂ) എന്നെഴുതിയ ബാനര്‍ കൈവശം കരുതിയിരുന്നു. പാപ്പയെ സന്ദര്‍ശിക്കുന്നതിന് ഒരു ദിവസം മുന്‍പു ഗ്രേറ്റ, ഫ്രാന്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സമിതിയെ അഭിസംബോധന ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തിന്റെ പ്രാധാന്യം വിവരിക്കുന്നതിനായിരുന്നു യൂറോപ്യന്‍ പാര്‍ലമെന്റിനെ ഗ്രേറ്റ അഭിസംബോധന ചെയ്തത്. നികുതിയെ കുറിച്ചും ബ്രെക്‌സിറ്റിനെ കുറിച്ചും സംസാരിച്ചു സമയം കളയുന്ന രാഷ്ട്രീയ നേതാക്കളെ അപലപിക്കാനും ഗ്രേറ്റ മടി കാണിച്ചില്ല.

സമീപകാലത്ത് കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള ഗ്രേറ്റയുടെ പോരാട്ടം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാടാനായി വെള്ളിയാഴ്ച സ്‌കൂളുകളില്‍ പഠിപ്പ് മുടക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഗ്രേറ്റയുടെ പോരാട്ടം പല രാജ്യങ്ങളിലെയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗ്രേറ്റയെ നൊബേല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്യുകയുമുണ്ടായി.

Comments

comments

Categories: FK News
Tags: Francis Pop

Related Articles