ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനിലേക്ക് മെസഞ്ചര്‍ എത്തുന്നു

ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനിലേക്ക് മെസഞ്ചര്‍ എത്തുന്നു

കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്പില്‍നിന്നും മെസഞ്ചര്‍ സംവിധാനത്തെ 2014-ല്‍ വേര്‍പെടുത്തിയത് വലിയ വാര്‍ത്ത നേടിയ സംഭവമായിരുന്നു. ഇതോടെ ചാറ്റ് ചെയ്യാന്‍ മെസഞ്ചര്‍ എന്ന ആപ്ലിക്കേഷന്‍ പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിയും വന്നു. സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള മെസഞ്ചര്‍ സംവിധാനത്തെ പ്രധാന ആപ്പിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന് ഉപയോക്താക്കള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ ബീറ്റാ പതിപ്പിലുള്ള മെസഞ്ചര്‍ ഐക്കണ്‍ തുറന്നപ്പോള്‍ മെസഞ്ചര്‍ ആപ്പിലേക്ക് പോവുന്നതിനു പകരം പുതിയൊരു ചാറ്റ് വിന്‍ഡോയിലേക്കാണു കൊണ്ടു പോകുന്നതെന്ന് ആപ്പ് ഗവേഷകനായ ജെയ്ന്‍ മാഞ്ചൂന്‍ വോങ് പറയുന്നു. പക്ഷേ ഈ പുതിയ ചാറ്റ് വിന്‍ഡോയില്‍ മെസഞ്ചര്‍ ആപ്പിലെ ചുരുക്കം ചില ഫീച്ചറുകള്‍ മാത്രമാണ് ലഭ്യമാവുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

മെസഞ്ചര്‍, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ ആപ്പുകളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍ ഫേസ്ബുക്ക്. 2020-ാടെ ഫേസ്ബുക്കിന്റെ മെസേജിംഗ് സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാകുമെന്നു കരുതുന്നുണ്ട്.

Comments

comments

Categories: FK News
Tags: messenger