ഇന്ത്യക്ക് എഡിബി നല്‍കിയത് 3 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് വായ്പാ വാഗ്ദാനം

ഇന്ത്യക്ക് എഡിബി നല്‍കിയത് 3 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് വായ്പാ വാഗ്ദാനം

ഇന്ത്യയില്‍ പരമാധികാര വായ്പകള്‍ ലഭ്യമാക്കി തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സഹായമാണ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: പരമാധികാര വായ്പകളായി ഇന്ത്യക്ക് 3 ബില്യണ്‍ ഡോളര്‍ ലഭ്യമാക്കുന്നതിനുള്ള വാഗ്ദാനമാണ് 2018ല്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 68 അംഗരാഷ്ട്രങ്ങളുള്ള എഡിബി 1985 മുതലാണ് ഇന്ത്യയില്‍ സ്വതന്ത്ര പ്രവര്‍ത്തനം ആരംഭിച്ചത്. സഹകരണാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ലഭ്യമാക്കുന്ന വായ്പ കൂടി കണക്കിലെടുത്താല്‍ കഴിഞ്ഞ വര്‍ഷത്തെ വായ്പാ വാഗ്ദാനം 3.88 ബില്യണ്‍ ഡോളറിലെത്തും.
അംഗരാഷ്ട്രങ്ങളില്‍ നിന്ന് എഡിബിയുടെ സഹായത്തിനായുള്ള ആവശ്യകത വര്‍ധിച്ചുവെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വായ്പകളായും നിക്ഷേപമായും ഗ്രാന്‍ഡായും 21.6 ബില്യണ്‍ ഡോളറിന്റെ സഹായമാണ് കഴിഞ്ഞ വര്‍ഷം മൊത്തം പ്രഖ്യാപിച്ചിട്ടുള്ളത്. 19.71 ബില്യണ്‍ ഡോളറിന്റെ സഹായമാണ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. 2017ലെ സഹായ വാഗ്ദാനങ്ങളെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനയാണ് തുകയില്‍ ഉണ്ടായത്.

സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങളിലുള്ള എഡിബിയുടെ തുക 3.14 ബില്യണ്‍ ഡോളറിലെത്തി. എഡിബി കഴിഞ്ഞ വര്‍ഷം നടത്തിയ മൊത്തം വാഗ്ദാനങ്ങളുടെ 14.5 ശതമാനമാണിത്. 2017നെ അപേക്ഷിച്ച് 37 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മറ്റു ഏജന്‍സികളുമായും സാമ്പത്തിക പങ്കാളികളുമായുമുള്ള ഉഭയകക്ഷി, ബഹുകക്ഷി സഹകരണത്തിലൂടെ 14 ബില്യണ്‍ ഡോളറിന്റെ സമാഹരണമാണ് കഴിഞ്ഞ വര്‍ഷം സാധ്യമാക്കിയത്. 7.17 ബില്യണ്‍ സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടായിരുന്നു.

ഇന്ത്യയില്‍ പരമാധികാര വായ്പകള്‍ ലഭ്യമാക്കി തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സഹായമാണ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ളത്. ബിഹാര്‍, ഹിമാചല്‍ പ്രദേശ്, മധ്യ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, അസം, ഒഡിഷ എന്നിവിടങ്ങളിലെല്ലാം വിവിധ പദ്ധതികള്‍ എഡിബി സഹായത്തോടെ നടപ്പാക്കപ്പെടുകയാണ്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്േ്രട കുച്ച് വിന്‍ഡ് എന്ന കമ്പനിക്ക് 100 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 250 മെഗാവാട്ടിന്റെ വിന്‍ഡ് എനര്‍ജി പദ്ധതി നടപ്പാക്കുന്നതിനായാണ് ഇത്. മൈക്രോഫിനാന്‍സ് കമ്പനിയായ അന്നപൂര്‍ണ ഫിനാന്‍സിന് ഓഹരി അടിസ്ഥാനത്തില്‍ 30 മില്യണ്‍ ഡോളറിന്റെയും കടപ്പത്ര അടിസ്ഥാനത്തില്‍ 20 മില്യണ്‍ ഡോളറിന്റെയും സഹായം ലഭ്യമാക്കി.

Comments

comments

Categories: FK News