ഹെര്‍ണിയ പ്രവചിക്കാന്‍ ആപ്ലിക്കേഷന്‍

ഹെര്‍ണിയ പ്രവചിക്കാന്‍ ആപ്ലിക്കേഷന്‍

ഉദരശസ്ത്രക്രിയ നടത്തിയ എട്ടിലൊരാള്‍ക്ക് ഹെര്‍ണിയ ഉണ്ടാകാറുണ്ട്. ഇതിന്റെ സാധ്യത പ്രവചിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ബിഗ് ഡേറ്റ ഉപയോഗിച്ചാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. രോഗികള്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും സാധാരണമായ അപകടസാധ്യതകള്‍ കണ്ടുപിടിക്കാന്‍ ഇലക്ട്രോണിക്ക് ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷനാണു സംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ആപ്പ് ഓരോ സന്ദര്‍ഭത്തിലും ഉണ്ടാകാനിടയുള്ള അപകടസാധ്യത പ്രവചിക്കുമെന്നു പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ജോണ്‍ പി. ഫിഷര്‍ അവകാശപ്പെടുന്നു. ശസ്ത്രക്രിയാവിദഗ്ധര്‍ക്കും രോഗികള്‍ക്കും രോഗമുണ്ടായാലുള്ള സാഹചര്യത്തെ മുന്‍കൂട്ടി നേരിടാനുള്ള അവസരമൊരുക്കുന്നതിനൊപ്പം തീരുമാനമെടുക്കല്‍ പ്രക്രിയയിലേക്ക് കടക്കാനും ഇതു സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആന്തരാവയവങ്ങള്‍ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെര്‍ണിയ. പേശികള്‍ ദുര്‍ബലമാകുന്നതോ അവയില്‍ ദ്വാരങ്ങള്‍ ഉണ്ടാകുന്നതോ ആണ് ഇതിനിടയാക്കുന്നത്. ഉദരശസ്ത്രക്രിയ നടത്തിയതു കൊണ്ടുണ്ടായ അടിവയറ്റിലെ മുറിവുകള്‍ കോശഭിത്തിക്കു സമ്മര്‍ദ്ദമുണ്ടാക്കുമ്പോള്‍ കുടല്‍ താഴേക്കു തള്ളിവരുന്നതു സ്വാഭാവികമാണ്. ഗവേഷണത്തിനായി 2005 ജനുവരി മുതല്‍ 2016 ജൂണ്‍ വരെയുള്ള കാലയളവില്‍ വിവിധ ഉദര ശസ്ത്രക്രിയകള്‍ക്കു വിധേയരായ 29,739 രോഗികളുടെ രേഖകള്‍ പരിശോധിച്ചു. ഇവരില്‍ 1,100 ല്‍ കൂടുതല്‍ (3.8 ശതമാനം) പേര്‍ക്ക് ഹെര്‍ണിയയ്ക്ക് വീണ്ടും ശസ്ത്രക്രിയ ആവശ്യമായി വന്നു. അമേരിക്കന്‍ സര്‍ജിക്കല്‍ അസോസിയേഷന്‍ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച പഠനത്തിലാണിത് വ്യക്തമായത്. ഏറ്റവും സാധാരണമായ ഒരു ഉദരശസ്ത്രക്രിയയാണ് ഹെര്‍ണിയയുടേത്. 87.5 ശതമാനം ഉദരശസ്ത്രക്രിയ കേസുകളിലും പ്രത്യാഘാതമായി ഇത് രൂപപ്പെടാറുണ്ട്. പുകവലി, അണുബാധ, പൊണ്ണത്തടി, എന്നിവയാണ് മറ്റു പ്രധാന കാരണങ്ങള്‍.

Comments

comments

Categories: Health
Tags: Hernia