മയക്കുമരുന്നിനെതിരേ ശാരീരിക ശിക്ഷണം

മയക്കുമരുന്നിനെതിരേ ശാരീരിക ശിക്ഷണം

മയക്കുമരുന്ന് അടിമത്തത്തില്‍ നിന്ന് സ്ത്രീകളെ മുക്തരാക്കാന്‍ ബോധപൂര്‍വമായ ബോധവല്‍ക്കരണ പരിശീലനം സഹായിക്കുമെന്നു ഗവേഷകര്‍. ശാരീരികവും വൈകാരികവുമായ അടയാളങ്ങള്‍ മനസ്സിലാക്കാന്‍ ഇത്തരം പരിശീലനം സഹായകമാകുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്വയം നിയന്ത്രണം കൈവരിക്കാനാകുന്നതിലൂടെയാണിത്. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ പരിശീലനം വിജയകരമാക്കാനാകുമെന്ന് ഗവേഷണത്തിനു നേതൃത്വം വഹിച്ച സിന്തിയ ജെ. പ്രൈസ് അവകാശപ്പെടുന്നു. പങ്കെടുത്തവരില്‍ ഈ കഴിവുകള്‍ മാത്രമല്ല വികസിപ്പിക്കാന്‍ കഴിഞ്ഞത്, സ്വന്തം ശരീരത്തെക്കുറിച്ചുള്ള അവബോധവും നിയന്ത്രണവും വളര്‍ത്തിയെടുക്കാനും അവര്‍ക്കു കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു.

ലഹരിക്കടിപ്പെട്ട 187 സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കിയത്. മൂന്നു സംഘങ്ങളായി തിരിച്ചായിരുന്നു പരിശീലനം. പരിശീലനത്തിനൊപ്പം ലഹരിവിമുക്ത ചികില്‍സയും തുടര്‍ന്നു. ഒരു ഗ്രൂപ്പിന് പ്രത്യേക പരിശീലനമൊന്നും നല്‍കിയില്ല. രണ്ടാമത്തെ സംഘത്തിന് ധ്യാനം, യോഗ തുടങ്ങിയ മാനസികാരോഗ്യം കൈവരിക്കുന്നതിനുള്ള പരിശീലനം കൂടി നല്‍കി. മൂന്നാം സംഘത്തിനാകട്ടെ സ്ത്രീകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ  പാഠ്യപദ്ധതിയും നല്‍കി. മൈന്‍ഡ്ഫുള്‍ അവേര്‍നെസ് ഇന്‍ ബോഡി ഓറിയന്റഡ് തെറാപ്പിയെന്നാണ് ഈ പരിശീലനത്തിന്റെ പേര്. ധ്യാനം, മനശാസ്ത്രപഠനത്തിലധിഷ്ഠിത സമീപനം, എന്നിവ കൂടാതെ ശരീരശാസ്ത്രത്തോടുള്ള വ്യക്തി ബോധവല്‍ക്കരണവും സ്വാശ്രയ വൈദഗ്ധ്യവുമാണ് പഠിപ്പിച്ചത്. പരിശീലനത്തിനിടെ ലഹരിവിമുക്തി, വിഷാദം, വികാര നിയന്ത്രണം, സൂക്ഷ്മപരിശോധന കഴിവുകള്‍, ആന്തരികാവയവ അവബോധം എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന്, ആറ്, 12 മാസത്തെ ഇടവേളകളില്‍ സ്ത്രീകളില്‍ പരിശോധന നടത്തി. നൂതനപരിശീലനം ലഭിച്ചവര്‍ക്ക് ഈ മേഖലകളില്‍ മെച്ചപ്പെട്ട പുരോഗതി ഉണ്ടെന്ന് കണ്ടെത്തി, മറ്റ് രണ്ടു സംഘങ്ങളില്‍ ഇത് ഫലവത്തായില്ല.

Comments

comments

Categories: Health