ഓസ്‌ട്രേലിയയിലെ ഖനന പദ്ധതിക്ക് അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് അദാനി ഗ്രൂപ്പ്

ഓസ്‌ട്രേലിയയിലെ ഖനന പദ്ധതിക്ക് അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് അദാനി ഗ്രൂപ്പ്

ഓസ്‌ട്രേലിയയില്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ട കല്‍ക്കരി ഖനന പദ്ധതിക്ക് തടസങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ അവസരമൊരുക്കണമെന്ന് അദാനി ഗ്രൂപ്പ്. 2010ലാണ് ക്യൂന്‍സ് ലാന്‍ഡിലെ കല്‍ക്കരി പാടം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. ഗുണമേന്‍മ കുറഞ്ഞ 23 ബില്യണ്‍ ടണ്‍ കല്‍ക്കരി ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ പരിസ്ഥിതി വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി വലിയ പ്രതിസന്ധികള്‍ നേരിട്ടു.

ക്യൂന്‍സ് ലാന്‍ഡ് സര്‍ക്കാരില്‍ നിന്നും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായ ചില അനുമതികള്‍ കൂടി ആവശ്യമാണ്. എല്ലാ അനുമതികളും ലഭ്യമായാല്‍ പിന്നീട് ഇപ്പോള്‍ പ്രതിപക്ഷത്തുള്ള ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാലും പദ്ധതിക്ക് തടസം സൃഷ്ടിക്കില്ലെന്ന് അദാനി മൈനിംഗിന്റെ സിഇഒ ലുകാസ് ഡൗ പറയുന്നു. തൃപ്തികരമായ സമീപനമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാക്കളുടെ ഭാഗത്ത് നിന്ന് പദ്ധതിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിക്ക് വിവിധ അനുമതികള്‍ നല്‍കുന്നതില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്ന വിമര്‍ശനം ലേബര്‍ പാര്‍ട്ടി ഉള്‍പ്പടെയുള്ളവ ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്.

Comments

comments

Categories: FK News