വെബ് അധിഷ്ഠിത മൊബൈല്‍ ന്യൂസ് അഗ്രിഗേറ്ററുമായി റിലയന്‍സ് ജിയോ

വെബ് അധിഷ്ഠിത മൊബൈല്‍ ന്യൂസ് അഗ്രിഗേറ്ററുമായി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: ജിയോ ന്യൂസ് എന്ന പേരില്‍ റിലയന്‍സ് ജിയോ, വെബ് അധിഷ്ഠിത മൊബൈല്‍ ന്യൂസ് അഗ്രിഗേറ്റര്‍ ലോഞ്ച് ചെയ്തു. വെബ് അധിഷ്ഠിതമായും, മൊബൈല്‍ ആപ്പ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് റിലയന്‍സിന്റെ ഈ പുതിയ ഡിജിറ്റല്‍ ഉത്പന്നം.

ഐപിഎല്‍ 2019, ലോക്‌സഭാ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ക്രിക്കറ്റ് ലോകകപ്പ് എന്നീ പ്രധാന സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്ന സമയത്താണ് റിലയന്‍സ് ജിയോ വാര്‍ത്താ അധിഷ്ഠിതമായ പുതിയ ഉത്പന്നം ലോഞ്ച് ചെയ്തിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസ്, തത്സമയ ടിവി, വീഡിയോ, മാഗസിന്‍, ന്യൂസ് പേപ്പര്‍ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ റിലയന്‍സ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്. ഇംഗ്ലീഷിനു പുറമേ 12-ലേറെ ഇന്ത്യന്‍ ഭാഷകളിലായി 150 ലൈവ് ന്യൂസ് ചാനലുകള്‍, 800 മാഗസിനുകള്‍, 250 ന്യൂസ് പേപ്പറുകള്‍, ബ്ലോഗുകള്‍, ന്യൂസ് വെബ്‌സൈറ്റുകള്‍ എന്നിവ ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമായിരിക്കും. ജിയോ മൊബൈല്‍ യൂസര്‍മാര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകാന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്താല്‍ മതിയാകും. 90 ദിവസത്തേയ്ക്കു ജിയോ ന്യൂസ് സൗജന്യ സേവനമായിരിക്കുമെന്നാണു കരുതുന്നത്. പിന്നീട് ഇൗ സേവനത്തിനുള്ള വരിസംഖ്യ റിലയന്‍സ് ഈടാക്കുമെന്നും കരുതുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ യൂസര്‍മാര്‍ക്കായി ലേഖനങ്ങള്‍ നിര്‍ദേശിക്കുന്ന സംവിധാനം ജിയോ ന്യൂസ് ഒരുക്കിയിട്ടുണ്ട്. ഹോം, ന്യൂസ്, ന്യൂസ് സ്റ്റാന്‍ഡ്, ടിവി & വീഡിയോ എന്നിങ്ങനെയായി നാല് വിഭാഗങ്ങളായിട്ടാണ് ആപ്പ് വിഭജിച്ചിരിക്കുന്നത്. 250-ാളം പ്രാദേശിക പത്രങ്ങളുടെയും 150-ാളം ടിവി ന്യൂസ് ചാനലുകളുടെയും ഡിജിറ്റല്‍ കോപ്പികളും ജിയോ ന്യൂസില്‍ ലഭ്യമായിരിക്കും.

Comments

comments

Categories: FK News
Tags: Jio, Reliance Jio

Related Articles