കെടിഎം വില വര്‍ധിപ്പിച്ചു

കെടിഎം വില വര്‍ധിപ്പിച്ചു

മുഴുവന്‍ മോഡലുകളുടെയും വിലയില്‍ വര്‍ധന വരുത്തി

ന്യൂഡെല്‍ഹി : കെടിഎം മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. 125 ഡ്യൂക്ക്, 250 ഡ്യൂക്ക്, ആര്‍സി 390, 390 ഡ്യൂക്ക് ഉള്‍പ്പെടെ മുഴുവന്‍ മോഡലുകളുടെയും വിലയില്‍ വര്‍ധന വരുത്തിയിരിക്കുന്നു. 2,000 രൂപ മുതല്‍ 9,000 രൂപ വരെയാണ് വിവിധ മോഡലുകളുടെ വില വര്‍ധിച്ചത്.

കെടിഎമ്മിന്റെ ഏറ്റവും വിലയേറിയ മോഡലായ 390 ഡ്യൂക്കിന് 4,000 രൂപയാണ് വര്‍ധിപ്പിച്ചത്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതും കറന്‍സി വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളുമാണ് വില വര്‍ധനയ്ക്ക് കാരണമായി ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ വിശദീകരിക്കുന്നത്.

വിവിധ മോഡലുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില ഇപ്രകാരമാണ്

മോഡല്‍ പുതിയ വില

125 ഡ്യൂക്ക് എബിഎസ് 1.25 ലക്ഷം രൂപ

200 ഡ്യൂക്ക് എബിഎസ് 1.62 ലക്ഷം രൂപ

ആര്‍സി 200 എബിഎസ് 1.90 ലക്ഷം രൂപ

250 ഡ്യൂക്ക് എബിഎസ് 1.97 ലക്ഷം രൂപ

ആര്‍സി 390 എബിഎസ് 2.44 ലക്ഷം രൂപ

390 ഡ്യൂക്ക് എബിഎസ് 2.48 ലക്ഷം രൂപ

Comments

comments

Categories: Auto
Tags: KTM