ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന കോംപാക്റ്റ് സെഡാന്‍ മാരുതി സുസുകി സിയാസ്

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന കോംപാക്റ്റ് സെഡാന്‍ മാരുതി സുസുകി സിയാസ്

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കോംപാക്റ്റ് സെഡാനാണ് സിയാസ്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ മാരുതി സുസുകി സിയാസിന്റെ തേരോട്ടം തുടരുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കോംപാക്റ്റ് സെഡാനാണ് സിയാസ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 46,000 ലധികം യൂണിറ്റ് സിയാസാണ് മാരുതി സുസുകി വിറ്റത്. സ്വന്തം സെഗ്‌മെന്റില്‍ മുപ്പത് ശതമാനമാണ് മാരുതി സുസുകി സിയാസിന്റെ വിപണി വിഹിതം.

2014 ല്‍ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചശേഷം ഇതുവരെ 2.56 ലക്ഷത്തിലധികം യൂണിറ്റ് സിയാസ് വില്‍ക്കാന്‍ മാരുതി സുസുകിക്ക് സാധിച്ചു. സിയാസിന്റെ ആകെ വില്‍പ്പനയില്‍ 48 ശതമാനം ടോപ് വേരിയന്റാണ്. നെക്‌സ ബ്ലൂ നിറത്തിലുള്ള സിയാസ് വാങ്ങാനാണ് 31 ശതമാനത്തോളം പേരും താല്‍പ്പര്യപ്പെട്ടത്. പൊടിപാറും മല്‍സരം നടക്കുന്ന പ്രീമിയം സെഡാന്‍ സെഗ്‌മെന്റില്‍ ഗംഭീര വിജയമാണ് സിയാസ് നേടിയതെന്ന് മാരുതി സുസുകി ഇന്ത്യ മാര്‍ക്കറ്റിംഗ് & സെയില്‍സ് വിഭാഗം സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി പറഞ്ഞു.

ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി സിയാസ് ഈയിടെയാണ് വിപണിയിലെത്തിച്ചത്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ സിയാസ് ഫേസ്‌ലിഫ്റ്റില്‍ നല്‍കിയിരുന്നു. കൂടുതല്‍ കരുത്തും താഴ്ന്ന ആര്‍പിഎമ്മില്‍ മികച്ച ടോര്‍ക്കും നല്‍കുന്നതാണ് സ്വന്തമായി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ ഡിഡിഐഎസ് 225 ഡീസല്‍ എന്‍ജിന്‍.

Comments

comments

Categories: Auto
Tags: Ciaz, Compact SUV