മസ്തിഷ്‌കത്തിന്റെ രക്ഷകന്‍

മസ്തിഷ്‌കത്തിന്റെ രക്ഷകന്‍

മസ്തിഷ്‌ക നാഡികളില്‍ സംഭവിക്കുന്ന വൈദ്യുതിവിശ്ലേഷണങ്ങളുടെ വ്യതിയാനമാണ് പക്ഷാഘാതമുണ്ടാക്കുന്നത്. പലപ്പോഴും പക്ഷാഘാതത്തിനു ശേഷം തലച്ചോറില്‍ അതിന്റെ അനുരണനങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ തലച്ചോറില്‍ തന്നെ വളരുന്ന പ്രത്യേകതരം ജനിതകഘടകങ്ങള്‍ക്ക് ഇതിനെ തടയാനാകുമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. ടിആര്‍ഐഎം9 എന്നറിയപ്പെടുന്ന ജീനുകളാണ് ഇതിനു സഹായിക്കുന്നത്. സെല്‍ റിപ്പോര്‍ട്ട് ജേണലിലാണ് ഈ സുപ്രധാന ജീനുകളുടെ പ്രാധാന്യം അവതരിപ്പിച്ചിരിക്കുന്നത്.
തലച്ചോറിലെ വീക്കം ദുര്‍ബ്ബലപ്പെടുത്തുന്നതില്‍ ടിആര്‍ഐഎം 9ന്റെ പങ്കിനെക്കുറിച്ചും പക്ഷാഘാതശേഷമുള്ള മസ്തിഷ്‌കത്തിന്റെ നിയന്ത്രണത്തില്‍ ഇവയുടെ പ്രവര്‍ത്തനം മൂലം എന്തു സംഭവിക്കുന്നുവെന്നുമാണ് വിവരിക്കുന്നത്.

പക്ഷാഘാതം ഉണ്ടാകുമ്പോള്‍ തലച്ചോറിനുള്ളില്‍ വലിയ വീക്കം ഉണ്ടാകുന്നു. ഇത് തലച്ചോറിലെ മുറിവിന്റെ വ്യാപ്തി കൂട്ടാനും ചിലപ്പോള്‍ ആജീവനാന്ത വൈകല്യത്തിനും കാരണമാകും. യുവാക്കളുടെ തലച്ചോറില്‍ സമൃദ്ധമായി വളരുന്ന ജീനാണ് ടിആര്‍ഐഎം 9. എന്നാല്‍ പ്രായമാകുന്നതോടെ ഇതിന്റെ ഉല്‍പ്പാദനം കുറയുന്നു. വാര്‍ധക്യത്തിലാണ് പക്ഷാഘാതസാധ്യത വേഗത്തിലാകുന്നത്. ഇതു സംബന്ധിച്ച് പരീക്ഷണത്തിനായി തയാറാക്കിയ മാതൃകയില്‍ ഈ ജീനുകളുടെ കുറവ് അനുഭവപ്പെടുന്ന വൃദ്ധസമാനമായ മസ്തിഷ്‌കവും ഈ ജീനുകള്‍ പൂര്‍ണമായും നീക്കം ചെയ്ത തലച്ചോറും ജീന്‍ മാപ്പിംഗിലൂടെ വികസിപ്പിച്ചെടുത്തു. ഇവയില്‍ പക്ഷാഘാതത്തിനു ശേഷം വീക്കം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

എന്നാല്‍ ശാസ്ത്രജ്ഞര്‍ ഈ തലച്ചോറുകളിലേക്ക് പ്രസ്തുത ജീനുകളെ കടത്തി വിട്ടപ്പോള്‍, വീക്കം കുറയുകയും പക്ഷാഘാതനില മെച്ചപ്പെടുകയും ചെയ്തു. വൈറസിലൂടെ നല്‍കിയ ജീന്‍ തെറാപ്പി സ്‌ട്രോക്കുകള്‍, തലവേദനയും മസ്തിഷ്‌കവീക്കവും കുറച്ചതായി പഠനത്തിനു നേതൃത്വം നല്‍കിയ ജെയ് ജുങ് വ്യക്തമാക്കി. ഇത് വളരെ പതുക്കെയാണ് സംഭവിക്കുന്നത്. പക്ഷാഘാതം സംഭവിച്ചതിനു ശേഷം ആദ്യ 30 മിനുറ്റിനുള്ളിലോ പരമാവധി ഒരു മണിക്കൂറിനുള്ളിലോ ജീന്‍ ചികില്‍സ ചെയ്യാനായാല്‍ അത് ഫലപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health