ഓഗസ്റ്റ് വരെ ബെംഗളൂരില്‍ നിന്നുള്ള പറക്കലിന് ചെലവേറും

ഓഗസ്റ്റ് വരെ ബെംഗളൂരില്‍ നിന്നുള്ള പറക്കലിന് ചെലവേറും

ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള വിമാനയാത്ര 120 ശതമാനത്തോളം ചെലവേറിയതാകുമെന്ന് വിലയിരുത്തല്‍. ഏപ്രില്‍ 16 മുതല്‍ 4 മാസക്കാലയളവിലേക്ക് യൂസര്‍ ഡെവലപ്‌മെന്റ് ഫീ(യുഡിഎഫ്) വര്‍ധിപ്പിക്കാന്‍ എയര്‍പോര്‍ട്ട് താരിഫ് റെഗുലേറ്റല്‍ ബെംഗളൂരു വിമാനത്താവളത്തിന് അനുമതി നല്‍കിയ സാഹചര്യത്തിലാണിത്. വിപുലീകരണത്തിന്റെ ഭാഗമായി യാത്രക്കാരില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കുന്നതിനാണ് വിമാനത്താവള അധികൃതര്‍ പദ്ധതിയിടുന്നത്. ന്യൂഡെല്‍ഹിക്കും മുംബൈക്ക് ശേഷം രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്.

ആഭ്യന്തര യാത്രകള്‍ക്ക് നിലവിലെ നിലവിലെ 139 രൂപയില്‍ നിന്ന് 306 രൂപയായും അന്താരാഷ്ട്ര യാത്രകള്‍ക്ക് നിലവിലെ 558 രൂപയില്‍ നിന്ന് 1,226 രൂപയായുമാണ് യുഡിഎഫ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഓഗസ്റ്റ് 16ന് ശേഷം വര്‍ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കുമെന്നും ബെംഗളൂരു വിമാനത്താവളത്തിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
13,000 കോടി രൂപയുടെ രണ്ടാം ഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയിടുന്നത്. പുതിയ ടെര്‍മിനല്‍, രണ്ടാം റണ്‍വേ, അനുബന്ധ റോഡുകള്‍, മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് വിപുലീകരണ പദ്ധതി.

Comments

comments

Categories: FK News