സാമ്പത്തികതട്ടിപ്പ് ഇരകളില്‍ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കൂടുതല്‍

സാമ്പത്തികതട്ടിപ്പ് ഇരകളില്‍ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കൂടുതല്‍

സാമ്പത്തികതട്ടിപ്പിനിരയാകുന്ന പ്രായമായവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് സ്മൃതിഭ്രംശ രോഗങ്ങള്‍ക്ക് സാധ്യത കൂടുമെന്ന് യുഎസ് പഠനം സൂചിപ്പിക്കുന്നു. ഇവരില്‍ മറവിരോഗവും അല്‍സ്‌ഹൈമേഴ്‌സും എളുപ്പം പിടിപെടാം. ഇല്ലിനോയിസിലെ റുഷ് സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ അല്‍സ് ഹൈമേഴ്‌സ് ഡിസീസ് സെന്ററാണ് പഠനം നടത്തിയത്. ഓര്‍മ്മക്കുറവില്ലാത്ത 935 വൃദ്ധരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് സാമ്പത്തിക തട്ടിപ്പു ബോധവല്‍ക്കരണം സംബന്ധിച്ച് ചോദ്യാവലി നല്‍കി. നിക്ഷേപങ്ങള്‍ വിജയകരമാകുന്നതിനെക്കുറിച്ചും അപകടസാധ്യതയുള്ള നിക്ഷേപങ്ങളിലുള്ള താല്‍പര്യം സംബന്ധിച്ചും പ്രായമായവരെ തട്ടിപ്പുകള്‍ കൂടുതല്‍ ബാധിക്കാനിടയുണ്ടോ എന്നതിനെക്കുറിച്ചുമെല്ലാം അവര്‍ എത്രമാത്രം ബോധവാന്മാരാണെന്നതിനെക്കുറിച്ച് അഞ്ചു ചോദ്യങ്ങളാണ് ചോദ്യാവലിയിലുണ്ടായിരുന്നത്.
കുറഞ്ഞ തട്ടിപ്പ് ബോധവല്‍ക്കരണം സൂചിപ്പിക്കുന്ന ഉയര്‍ന്ന സ്‌കോര്‍ അഞ്ച് പോയിന്റായിരുന്നു. എന്നാല്‍ ഇവര്‍ നേടിയ ശരാശരി 2.8 പോയിന്റ് മാത്രം. തുടര്‍ നിരീക്ഷണങ്ങളില്‍ ശരാശരി ആറുവര്‍ഷത്തിനു ശേഷം ഇവരില്‍ 151 പേര്‍ക്ക് അല്‍സ്‌ഹൈമേഴ്‌സ് ബാധിച്ചതായി കണ്ടെത്തി. 255 പേര്‍ക്ക് തിരിച്ചറിയല്‍ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ടായി. കുറഞ്ഞ സാമ്പത്തികതട്ടിപ്പ് ബോധവല്‍ക്കരണം കണ്ടെത്തിയവരില്‍ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത 56 ശതമാനവും തിരിച്ചറിയല്‍ സംബന്ധമായ രോഗാവസ്ഥാസാധ്യത 47 ശതമാനവും കൂടുതലാണ്. കുറഞ്ഞ അവബോധം അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളാകാമെന്നാണ് പഠനം നയിച്ച പട്രീഷ്യ ബോയ്‌ലെയുടെ നിഗമനം. പഠനത്തില്‍ പങ്കാളികളായ 264 പേരുടെ തലച്ചോര്‍ മരണശേഷം ഗവേഷണസംഘം നിരീക്ഷിച്ചു. അഴിമതി ബോധവല്‍ക്കരണം കാര്യമായി ഇല്ലാത്തവരുടെ മസ്തിഷ്‌കങ്ങള്‍ക്ക് അല്‍സ്‌ഹൈമേഴ്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ നാശമുണ്ടായെന്ന് കണ്ടെത്താനായി. പ്രായമുള്ളവരില്‍ കണ്ടുവരുന്ന ഏറ്റവും സാധാരണമായ മറവിരോഗമാണ് അല്‍സ്‌ഹൈമേഴ്‌സ്. മസ്തിഷ്‌കത്തിനകത്ത ചിലയിനം മാംസ്യങ്ങളും നാരുകളും അസ്വാഭാവികമായി ഉറഞ്ഞു കൂടുന്നതാണ് രോഗത്തിനു കാരണം.

Comments

comments

Categories: Health
Tags: Alzheimers