പുകവലിക്കാരായ കാന്‍സര്‍ രോഗികളില്‍ ചികില്‍സ നിരര്‍ത്ഥകം

പുകവലിക്കാരായ കാന്‍സര്‍ രോഗികളില്‍ ചികില്‍സ നിരര്‍ത്ഥകം

പുകവലിക്കാരായ കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കു ചെലവേറുമെന്നു മാത്രമല്ല, ഫലപ്രദമാകാനുള്ള സാധ്യതയും കുറയുന്നു

പുകവലിയും കാന്‍സറും തമ്മില്‍ അഭേദ്യമായ ബന്ധത്തെക്കുറിച്ച് അറിയുമ്പോള്‍ത്തന്നെ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഈ അറിവ് അറിഞ്ഞോ അറിയാതെയോ അവഗണിക്കപ്പെടാറുണ്ട്. പുകവലി നിര്‍ത്താത്ത കാന്‍സര്‍ രോഗികളില്‍ പ്രാരംഭചികില്‍സ ഫലവത്താകാത്തതിന് ഇതു കാരണമാകാറുണ്ട്. ഇത് ചികില്‍സാച്ചെലവേറ്റുമെന്നു മാത്രമല്ല, നിരര്‍ത്ഥകമാക്കുകയും ചെയ്യുന്നു. പുകവലി തുടരുന്ന ഒരു വ്യക്തിയുടെ അര്‍ബുദ ചികില്‍സയ്ക്കു പ്രതിദിനം 11,000 ഡോളര്‍ ചെലവാക്കേണ്ടി വരുന്നു. ഭീമമായ ചികില്‍സാച്ചെലവ് തുടര്‍ചികില്‍സ തടസപ്പെടാനുമിടയാക്കുന്നു.

രോഗനിര്‍ണയത്തിനു ശേഷം പുകവലി അവസാനിപ്പിക്കുന്നത് രോഗികളില്‍ അതിജീവനത്തിനു സാധ്യതയേറ്റുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുകവലി ഉപേക്ഷിക്കാതിരുന്നാല്‍ ചികില്‍സാഫലങ്ങളും ചെലവുകളും എത്രമാത്രം ബാധകമാകുമെന്ന് പഠനങ്ങളില്‍ നിന്ന് ഇതേവരെ വ്യക്തമായിട്ടില്ല. സിഗരറ്റ് പുകയില്‍നിന്നുള്ള രാസവസ്തുക്കള്‍ ശരീരത്തിലെ കാന്‍സര്‍ കോശങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ ബാധിക്കുന്നുവെന്ന് യുഎസിലെ സൗത്ത് കരോലിന മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ. ഗ്രഹാം വാറണ്‍ പറയുന്നു.

പുകവലിക്കുന്ന കാന്‍സര്‍ രോഗികളില്‍ കീമോതെറാപ്പിയും റേഡിയേഷനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല,അര്‍ബുദബാധ കൂടുതല്‍ വഷളാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വാറന്‍ പറഞ്ഞു. അഞ്ചു കാന്‍സര്‍ രോഗികളില്‍ ഒരാള്‍ പുകവലിശീലക്കാരനാണെന്ന് 2014 ലെ യുഎസ് സര്‍ജന്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. പുകവലിക്കാര്‍ക്കു വരുന്ന അമിത ചികില്‍സാചെലവ് കണക്കുകൂട്ടാന്‍ ഈ റിപ്പോര്‍ട്ട് മാതൃകയാക്കാറുണ്ട്.

പുകവലിക്കാരല്ലാത്ത 30 ശതമാനം രോഗികളില്‍ പ്രാരംഭ ചികില്‍സയോടുള്ള പ്രതികരണം പരാജയമാണെന്നും 20 ശതമാനം കാന്‍സര്‍ രോഗികള്‍ പുകവലിക്കാരാണെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രാരംഭ ചികില്‍സയോടു പ്രതികരിക്കുന്നതില്‍ പരാജയപ്പെടുന്നവരില്‍ പുകവലിശീലമില്ലാത്തവരെ അപേക്ഷിച്ച് പുകവലിശീലമുള്ളവരുടെ നിരക്ക് 60% കൂടുതല്‍ വരുമെന്നും മുന്‍കാല ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കപ്പെടുന്നു.

പ്രാരംഭ ചികില്‍സയോടു പ്രതികരിക്കുന്നതില്‍ പരാജയപ്പെടുന്ന ഓരോ രോഗിക്കും ചികില്‍സാചെലവില്‍ പ്രതിദിനം ഒരു ലക്ഷം ഡോളറിന്റെ അധികചെലവ് വരുമെന്നു ഗവേഷകര്‍ കണക്കാക്കി. ഈ നിരക്കില്‍  1,000 രോഗികള്‍ക്ക് വേണ്ടി അധികമായി 2.1 മില്ല്യണ്‍ ചികില്‍സാ ചെലവു വരുമെന്ന് പഠനസംഘം കണക്കുകൂട്ടുന്നു. അതായത്, ഓരോ പുകവലിക്കാരിലും 10,678 ഡോളര്‍ അധിക ചെലവ് ഉണ്ടാകുമെന്നര്‍ത്ഥം.

അമേരിക്കയില്‍ ഓരോ വര്‍ഷവും 1.6 ദശലക്ഷം പേരില്‍ അര്‍ബുദബാധ സ്ഥിരീകരിക്കാറുണ്ട്. ഇതു വാര്‍ഷിക ചെലവില്‍ 3.4 ബില്ല്യണ്‍ ഡോളറിന്റെ ആധിക്യമുണ്ടാക്കും എന്നാണ് പഠനസംഘം പറയുന്നത്. രണ്ടാംഘട്ട ചികില്‍സയ്ക്കു വരുന്ന ചെലവുകള്‍ കൃത്യമായി രേഖപ്പെടുത്താനാകാത്തതാണ് വിശകലനത്തിന്റെ ഒരു പ്രധാന പരിമിതി. പുകവലിസംബന്ധമായ പല ചെലവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മരണം, കാന്‍സര്‍ ചികില്‍സയുടെ ഫലമായുണ്ടാകുന്ന വിഷബാധ, പല തരം കാന്‍സര്‍ വികസിക്കുന്നതിനുള്ള സാധ്യത എന്നിവയും ഇതില്‍ ഉള്‍പ്പെടുത്താറില്ല. രോഗികളില്‍ പുകവലി അവസാനിപ്പിക്കാനുള്ള ചികില്‍സയ്ക്കു വരുന്ന ചെലവും ഗവേഷകര്‍ കണക്കുകൂട്ടിയിട്ടില്ല.

കാന്‍സര്‍ രോഗികളെ പുകവലി ഉപേക്ഷിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇവിടെയുണ്ട്. പുകവലി ഉപേക്ഷിക്കുന്ന കാന്‍സര്‍ രോഗികളില്‍ അതിജീവനം സാധ്യമാകുന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിനു പാഴാക്കുന്ന കോടിക്കണക്കിനു തുകയുടെ നഷ്ടവും ഇല്ലാതാക്കാനാകും. പുകയില ഉപയോഗത്തിന്റെ ദൂഷ്യങ്ങളെപ്പറ്റി രോഗികളെ ബോധ്യപ്പെടുത്തുകയും എത്രയും പെട്ടെന്ന് ഈ ദുശ്ശീലം ഉപേക്ഷിക്കുന്നവരെ സഹായിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുകയും വേണം.

Comments

comments

Categories: Health