ഒരു ലക്ഷം സെലെറിയോ വിറ്റ് മാരുതി സുസുകി

ഒരു ലക്ഷം സെലെറിയോ വിറ്റ് മാരുതി സുസുകി

സെലെറിയോ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്

ന്യൂഡെല്‍ഹി : 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം യൂണിറ്റ് സെലെറിയോ വിറ്റതായി മാരുതി സുസുകി ഇന്ത്യ. സെലെറിയോ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1,03,734 യൂണിറ്റ് സെലെറിയോ വില്‍ക്കാന്‍ മാരുതി സുസുകിക്ക് സാധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് പത്ത് ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കൈവരിച്ചത്. 2014 ല്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിച്ച ശേഷം ഇതുവരെ 4.7 ലക്ഷത്തിലധികം യൂണിറ്റ് സെലെറിയോ വിറ്റു.

ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ലഭിച്ച ആദ്യ കാറാണ് മാരുതി സുസുകി സെലെറിയോ. സെലെറിയോയുടെ ആകെ വില്‍പ്പനയില്‍ ഏകദേശം 31 ശതമാനം ഉപയോക്താക്കള്‍ എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) വേരിയന്റുകള്‍ തെരഞ്ഞെടുത്തപ്പോള്‍ 52 ശതമാനത്തിലധികം പേര്‍ വാങ്ങിയത് ടോപ് ഇസഡ്എക്‌സ്‌ഐ വേരിയന്റാണ്. കൂടാതെ, ആകെ വില്‍പ്പനയില്‍ 20 ശതമാനം വിറ്റത് സിഎന്‍ജി വേരിയന്റാണ്.

സെലെറിയോയുടെ എല്ലാ വേരിയന്റുകളിലും ഈയിടെ ചില സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരുന്നു. എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് സിസ്റ്റം, ഡ്രൈവര്‍ & കോ-ഡ്രൈവര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവയാണ് നല്‍കിയത്.

Comments

comments

Categories: Auto
Tags: Celerio