ഹൃദയത്തെ ഊര്‍ജിതപ്പെടുത്താന്‍ ശ്വസനക്രിയ

ഹൃദയത്തെ ഊര്‍ജിതപ്പെടുത്താന്‍ ശ്വസനക്രിയ

അഞ്ച് മിനുറ്റ് ശ്വസനക്രിയ ഹൃദയത്തിനും മസ്തിഷ്‌കത്തിനും ഊര്‍ജം നല്‍കും

പേശികളെ ബലപ്പെടുത്താനുള്ള അഞ്ചു മിനുറ്റ് ശ്വസനക്രിയയിലൂടെ ബുദ്ധിക്കും കായിക പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയധമനികള്‍ക്കും കരുത്തു ലഭിക്കുമെന്ന് പഠനം. ഭക്ഷണത്തിനൊപ്പം സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിനു നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. വ്യായാമമെന്നു പറയുമ്പോള്‍ കായികപ്രവര്‍ത്തനങ്ങളായിരിക്കും എല്ലാവരുടെയും മനസില്‍ ആദ്യമെത്തുക. കാരണം ആരോഗ്യത്തിനു വേണ്ടി കഠിനമായി വര്‍ക്കൗട്ട് ചെയ്യുന്നവരുടെ എണ്ണം ഇന്നു കൂടിയിട്ടുണ്ട്. ഇതിനു വേണ്ടി ദിവസത്തിന്റെ ഏറിയഭാഗം ജിമ്മില്‍ ചെലവാക്കുന്നവരുമുണ്ട്. എന്നാല്‍ ചെറുവിരലനക്കാതെ തന്നെ വര്‍ക്ക്ഔട്ടിന്റെ എല്ലാ നേട്ടങ്ങളും കൊയ്യാന്‍ മാര്‍ഗ്ഗം ഉണ്ടെങ്കിലോ. ഇത്തരമൊരു സാങ്കേതികതവിദ്യ പരിചയപ്പെടുത്തുകയാണ് കൊളറാഡോ ബോഡേര്‍സ് ഓഫ് ഇന്റഗ്രേറ്റീവ് ഫിസിയോളജി യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി ഗവേഷകനായ ഡാനിയല്‍ ക്രെയ്‌ഹേഡ്. വെറും അഞ്ചു മിനുറ്റ് നീളമുള്ള ഇന്‍സ്പിരേറ്ററി മസില്‍ സ്‌ട്രെംഗ്ത് ട്രെയ്‌നിംഗ് (ഐഎംഎസ്ടി) എന്ന ശ്വസന പ്രക്രിയിയയിലൂടെ രക്തസമ്മര്‍ദ്ദം, ഹൃദയാഘാതനിരക്ക്, തിരിച്ചറിയല്‍ പ്രവര്‍ത്തനങ്ങള്‍, കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്താനാകുമെന്നാണ് തെളിയിക്കപ്പെടുന്നത്.

മനുഷ്യരുടെ ശ്വസനപേശികളെ അടിസ്ഥാനമാക്കി നടത്തുന്ന പരിശീലനമാണ് ഐഎംഎസ്ടിയെന്ന് ഡാനിയല്‍ വിശദീകരിക്കുന്നു. ഇന്‍സ്പിരേറ്ററി മസില്‍ ട്രെയിനര്‍ എന്ന ഉപകരണത്തിലൂടെ ശ്വാസോഛ്വാസം നടത്തുകയാണ് ചെയ്യുന്നത്. ശ്വാസകോശരോഗങ്ങള്‍, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരുടെ ചികില്‍സയ്ക്കാണ് ഈ ഉപകരണം ആദ്യം സൃഷ്ടിച്ചത്. 2016ല്‍ ഉറക്കം തടസപ്പെടുന്ന രോഗമായ അബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ രോഗികളില്‍ ഗവേഷണസംഘം ഇത് പരീക്ഷിച്ചു. ആറാഴ്ചയോളം നീണ്ടു നിന്ന പരിശീലനകാലയളവില്‍ പ്രതിദിനം 30 തവണ ഉപകരണം വഴി ശ്വാസം വലിക്കുന്നതായിരുന്നു പദ്ധതി. ഉപകരണത്തില്‍ 12 മില്ലിമീറ്റര്‍ മെര്‍ക്കുറി ഉപയോഗിച്ചതോടെ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി. ഇത്രയും സമയം വ്യായാമം ചെയ്താല്‍ സാധാരണയായി ഇതിന്റെ പകുതിയോളം രക്തസമ്മര്‍ദ്ദം മാത്രമേ കുറയ്ക്കാനാകുകയുള്ളൂ. ബാക്കി രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഹൈപ്പര്‍ ടെന്‍ഷന്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരും.

ഈ പരീക്ഷണം ഗവേഷകരുടെ താല്‍പര്യം വര്‍ദ്ധിപ്പിച്ചു, അതിനാല്‍ 50 വയസിനു മുകളിലുള്ളവരുടെ രക്തസമ്മര്‍ദ്ദം, തിരിച്ചറിയല്‍ പ്രവര്‍ത്തനങ്ങള്‍, ശാരീരികാരോഗ്യം എന്നിവ മെച്ചപ്പെടുത്താനായി എഎംഎസ്ടിയുടെ സാധ്യതകള്‍ പഠിക്കാന്‍ അവര്‍ തയാറായി. ഇത് വലിയ തോതില്‍ വിജയമായി. എഎംഎസ്ടിക്ക് മധ്യവയ്കരുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും തിരിച്ചറിയല്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുമായി. ഉപകരണം ഉപയോഗിച്ചവരില്‍ രക്തസമ്മര്‍ദ്ദം കുറവായിരുന്നുവെന്നും അവരുടെ വലിയ ധമനികളുടെ പ്രവര്‍ത്തനം ഗണ്യമായി മെച്ചപ്പെട്ടുവെന്നും കണ്ടെത്തി. തിരിച്ചറിയല്‍ പരിശോധനകളിലും ട്രെഡ്മില്‍ പരിശോധനകളിലും പരീക്ഷണ പങ്കാളികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. ട്രെഡ്മില്‍ പരിശോധനകളില്‍, ദീര്‍ഘനേരം ഓടാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല, അവരുടെ ഹൃദയമിടിപ്പും ഓക്‌സിജന്‍ ഉപഭോഗവും കുറയുകയും ചെയ്തു. എഎംഎസ്ടി വീട്ടിലോ ഓഫീസിലോ വെച്ച് എളുപ്പം പ്രവര്‍ത്തിപ്പിക്കാനാകുന്ന ഉപകരണമാണെന്ന് ക്രെയ്ഗ് വിശദീകരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റാതെ തന്നെ ഇത് ഉപയോഗിക്കാനാകുമെന്നതാണു മെച്ചം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും തിരിച്ചറിയല്‍ ശേഷിയും ശാരീരികപ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് അമേരിക്കക്കാരിലെ ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ചതും ലളിതവുമായ ബദല്‍ ഉപകരണമാണിത്.

ശ്വസനക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നിങ്ങളുടെ വേദന, നിരാശ, അസ്വസ്ഥതകള്‍ എന്നിവ മറക്കാനും അത് ആളുകളെ പ്രാപ്തരാക്കുന്നു. എങ്കിലും, മധ്യവയസ്‌കരിലെ സമ്മര്‍ദ്ദനിരക്കുകളെ നേരിട്ട് എങ്ങനെ പ്രതിരോധിക്കുമെന്ന് തെളിയിക്കാന്‍ പഠനത്തിനു കഴിയാത്തത് പോരായ്മയാണ്. ഇക്കാര്യത്തില്‍ സൂക്ഷ്മതയോടെയുള്ള പ്രതികരണമാണ് ഗവേഷകരുടെ ഭാഗത്തു നിന്നും വന്നിട്ടുള്ളത്. പ്രാഥമികഘട്ടത്തിലുള്ള പരീക്ഷണഫലങ്ങള്‍ മാത്രമാണ് തങ്ങള്‍ പുറത്തുവിട്ടതെന്ന മുന്നറിയിപ്പാണ് ഇവര്‍ പറയുന്നു. ഈ ഉപകരണം ഡോക്റ്ററുടെ നിര്‍ദേശപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്നും അവര്‍ നിര്‍ദേശിക്കുന്നു.

Comments

comments

Categories: Health
Tags: Breathing, heart