ലോക്‌സഭാ തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഗൂഗിള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഗൂഗിള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഗൂഗിള്‍. ഇന്ത്യയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടന്ന ഏപ്രില്‍ പതിനൊന്നിനാണു ഡൂഡില്‍ ഒരുക്കി ഗൂഗിള്‍ ആഘോഷിച്ചത്. മഷി പുരണ്ട വിരല്‍ ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡൂഡിലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വോട്ടിംഗ് പ്രക്രിയയെ കുറിച്ചു വിശദീകരിക്കുന്ന പേജിലേക്കാണു യൂസര്‍മാരെ കൊണ്ടു പോകുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍നിന്നുള്ളതാണ് ഈ വിവരങ്ങള്‍. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പേജ്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് എങ്ങനെ, ഇലക്ടറല്‍ റോളില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടത് എങ്ങനെയുള്ള വിവരങ്ങള്‍ ഈ പേജിലുണ്ട്. ഇന്ത്യയില്‍ മാത്രമാണു ഗൂഗിള്‍ ഈ ഡൂഡില്‍ ഒരുക്കിയത്. 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായിട്ടാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11, 18, 23, 29, മെയ് 6, 12, 19 എന്നീ ദിവസങ്ങളിലാണു പോളിംഗ്. മെയ് 23 നു ഫലം പ്രഖ്യാപിക്കും.

Comments

comments

Categories: FK News