അമിയോ കോര്‍പ്പറേറ്റ് എഡിഷന്‍ പുറത്തിറക്കി

അമിയോ കോര്‍പ്പറേറ്റ് എഡിഷന്‍ പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 6.69 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഫോക്‌സ്‌വാഗണ്‍ അമിയോ കോര്‍പ്പറേറ്റ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കോര്‍പ്പറേറ്റ്, ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 1.0 ലിറ്റര്‍ എംപിഐ ഹൈലൈന്‍ പ്ലസ് എംടി വേരിയന്റിന് 6.69 ലക്ഷം രൂപയും 1.5 ലിറ്റര്‍ ടിഡിഐ ഹൈലൈന്‍ പ്ലസ് എംടി വേരിയന്റിന് 7.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം പ്രാരംഭ വില. ഹൈലൈന്‍ പ്ലസ് വേരിയന്റില്‍ മാത്രമായിരിക്കും അമിയോ കോര്‍പ്പറേറ്റ് എഡിഷന്‍ ലഭിക്കുന്നത്.

ഹൈലൈന്‍ പ്ലസ് വേരിയന്റിലെ എല്ലാ ഫീച്ചറുകളും അമിയോ കോര്‍പ്പറേറ്റ് എഡിഷനില്‍ ഉണ്ടായിരിക്കും. ലാപിസ് ബ്ലൂ, റിഫ്‌ളെക്‌സ് സില്‍വര്‍, കാന്‍ഡി വൈറ്റ്, ടോഫി ബ്രൗണ്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ അഞ്ച് പെയിന്റ് സ്‌കീമുകളില്‍ സബ്‌കോംപാക്റ്റ് സെഡാന്‍ ലഭിക്കും. 1.0 ലിറ്റര്‍ എംപിഐ, 1.5 ലിറ്റര്‍ ടിഡിഐ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ അമിയോ ലഭിക്കുന്നത്.

ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ബ്രേക്ക് അസിസ്റ്റ് എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കുന്നു. ക്രൂസ് കണ്‍ട്രോള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സ്റ്റാറ്റിക് കോര്‍ണറിംഗ് ലൈറ്റുകള്‍, ആപ്പ്കണക്റ്റ് സഹിതം ടച്ച്‌സ്‌ക്രീന്‍ മള്‍ട്ടിമീഡിയ മ്യൂസിക് സിസ്റ്റം, ഓട്ടോ എയര്‍ കണ്ടീഷണിംഗ് സിസ്റ്റം എന്നിവ സെഗ്‌മെന്റ് ലീഡിംഗ് ഫീച്ചറുകളാണ്.

പുതിയ അമിയോ സബ്‌കോംപാക്റ്റ് സെഡാന്‍ വാങ്ങുമ്പോള്‍ നാല് വര്‍ഷം/ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി ലഭിക്കും. കൂടാതെ, സൗജന്യമായി നാല് വര്‍ഷ റോഡ്‌സൈഡ് അസിസ്റ്റന്‍സ് ലഭ്യമാണ്. മാത്രമല്ല, ഒരു വര്‍ഷം/15,000 കിലോമീറ്റര്‍ വരെ മൂന്ന് സൗജന്യ സര്‍വീസുകളും ലഭിക്കുന്നതായിരിക്കും.

Comments

comments

Categories: Auto