വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളില്‍ എബിഎസ്, സിബിഎസ് നല്‍കി

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളില്‍ എബിഎസ്, സിബിഎസ് നല്‍കി

എല്ലാ ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാണ്

ന്യൂഡെല്‍ഹി : എബിഎസ്, സിബിഎസ് നല്‍കി വെസ്പ, അപ്രീലിയ സ്‌കൂട്ടറുകള്‍ പിയാജിയോ ഇന്ത്യ പരിഷ്‌കരിച്ചു. പഴയതും പുതിയതുമായ എല്ലാ ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാണ്.

അപ്രീലിയ എസ്ആര്‍ 150, വെസ്പ എസ്എക്‌സ്എല്‍ 150, വെസ്പ വിഎക്‌സ്എല്‍ 150 സ്‌കൂട്ടറുകളില്‍ സിംഗിള്‍ ചാനല്‍ എബിഎസ്സാണ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) നല്‍കിയതെങ്കില്‍ അപ്രീലിയ എസ്ആര്‍ 125, വെസ്പ 125 സ്‌കൂട്ടറുകളില്‍ സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) നല്‍കി.

പരിഷ്‌കരിച്ച മോഡലുകളുടെ എക്‌സ് ഷോറൂം വില പിയാജിയോ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വില കാര്യമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ എബിഎസ് നല്‍കിയ വെസ്പ, അപ്രീലിയ സ്‌കൂട്ടറുകള്‍ പേടിഎം വഴി വാങ്ങുമ്പോള്‍ 6,000 രൂപയുടെ ഇളവ് ലഭിക്കും.

വെസ്പ വിഎക്‌സ്എല്‍ 125 സിബിഎസ് 89,985 രൂപ

വെസ്പ എസ്എക്‌സ്എല്‍ 125 സിബിഎസ് 93,192 രൂപ

വെസ്പ വിഎക്‌സ്എല്‍ 150 എബിഎസ് 1,00,272 രൂപ

വെസ്പ എസ്എക്‌സ്എല്‍ 150 എബിഎസ് 1,04,318 രൂപ

വെസ്പ വിഎക്‌സ്എല്‍ 150 എബിഎസ് 1,10,781 രൂപ

അപ്രീലിയ എസ്ആര്‍ 125 സിബിഎസ് 71,224 രൂപ

അപ്രീലിയ എസ്ആര്‍ 150 എബിഎസ് 82,317 രൂപ

അപ്രീലിയ എസ്ആര്‍ 150 കാര്‍ബണ്‍ എബിഎസ് 83,894 രൂപ

അപ്രീലിയ എസ്ആര്‍ 150 റേസ് 91,271 രൂപ

Comments

comments

Categories: Auto
Tags: Aprilia, Vespa